എരുമേലി എംഇഎസ് കോളേജിൽ റാഗിങ് ചോദ്യം ചെയ്തതിന് വിദ്യാർത്ഥികൾക്ക് മർദനമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഉള്ളവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുവാൻ എന്ന പേരിൽ റോഡ്‌ അരികി ൽ സ്ഥാപിച്ച അസഭ്യമായ ഫ്ലെക്ക്സുകൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നീക്കം ചെയ്തതിൽ പ്രകോപിതരായ മൂന്നാം വർഷ വിദ്യാർത്ഥികളിൽ ചിലർ ആണ് സംഘ ർഷത്തിന് തുടക്കം ഇട്ടത്.
കഞ്ചാവ് മാഫിയയുടെ സഹായത്തോടെയാണ്  ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രകോ പനം ഒന്നും കൂടാതെ  ആക്രമത്തിന് തുടക്കം കുറിക്കുക ആയിരുന്നുവെന്ന് എന്ന് എസ് എഫ് ഐ ഏരിയ സെക്രട്ടറി ധീരജ്‌ഹരി പറഞ്ഞു. സംഘർഷത്തിൽ പരി ക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ വിദ്യാർത്ഥികളിൽ നിന്ന് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.തുടർന്ന് കേസ് എടുത്തതായി പോലീസ് അറിയിച്ചു