കാഞ്ഞിരപ്പള്ളി എംഇഎസ് നവോത്ഥാന മുന്നണിയുടെ നയവിശദീകര ണ യോഗം നാളെ 3ന് മൈക്കാ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എംഇഎസ് പ്രസിഡന്റിന്റെ ഏകാധിപ ത്യ പ്രവണതകള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും മെഡിക്കല്‍ പ്രവേ ശനത്തിലെ അഴിമതിക്കുമെതിരെയാണു മുന്നണി വിശദീകരണ യോഗം നടത്തുന്നതെന്നും ഇവര്‍ അറിയിച്ചു. ഡോ. ഫസല്‍ ഗഫൂര്‍ സ്ഥാനം ഒഴിയ ണമെന്നും എംഇഎസ് നവോത്ഥാന മുന്നണി ഭാരവാഹികള്‍ ആവശ്യ പ്പെട്ടു.

എംഇഎസിന്റെ ഭരണഘടനയില്‍ വരുത്തിയിട്ടുള്ള ഭേദഗതികളും വെ ട്ടിത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും സംഘടനയ്ക്ക് ഗുണകരമല്ലെ ന്നും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ക്രമവിരുദ്ധമായി അംഗങ്ങളെ ചേര്‍ ക്കുന്നതായും ഇവര്‍ ആരോപിച്ചു. പ്രത്യേക കമ്മിഷനെ നിയോഗിച്ച് ജ നാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ നടപടി സ്വീകരിക്കണ മെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണമുള്ള വിദ്യാര്‍ഥികള്‍ക്കുമാത്രം പഠി ക്കാനാകുന്ന സ്ഥാപനങ്ങളായി എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ മാറിയതായും എംഇഎസ് നവോത്ഥാന മുന്നണി ഭാരവാഹിക ളായ പി.പി. അബ്ദുല്‍ കരിം, എം.എ. റഫീക് മറ്റകൊമ്പനാല്‍, സക്കീര്‍ കട്ടുപ്പാറ എന്നിവര്‍ ആരോപിച്ചു.

LEAVE A REPLY