എരുമേലി എംഇഎസ് കോളേജിൽ പുതുതായി അനുവദിച്ച കേരള ബറ്റാലിയൻ്റെ എൻസിസി ആർമി വിംഗിൻ്റെ ഉൽഘാടനവും വെച്ചുച്ചിറ മേഴ്സി ഹോമിന് 15 ലക്ഷം രൂപ ചെലവിട്ട് കോളേജ് നിർമ്മിച്ചു നൽകുന്ന മേഴ്സി ഹോമിൻ്റെ തറക്കല്ലിടിലും ഫെ ബ്രുവരി 23 ന് വൈകുന്നേരം നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മേഴ്സി ഹോമിന് ജില്ലാ കലക്ടർ ഡോ: പി കെ ജയശ്രീയും ആർമിവിംങ്ങ് എൻസിസി ഗ്രൂ പ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്ത റാമുമാണ് ഉൽഘാടനം ചെയ്യുന്നത്. കോളേജ് ഓഡിറ്റോറിയത്തിലാണ് ഇരു ചടങ്ങുകളും. എംഇഎസ് കോളേജ് ചെയർമാൻ പിഎം അബ്ദുൽ സലാംപാറയ്ക്കൽ, സെക്രട്ടറി കെഎം മുഹമ്മദ് നജീബ്, ഷെഹീം വിലങ്ങു പാറ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: അനിൽ കുമാർ, പ്രോഗ്രാം ഓഫീസർമാ രായ സെബാസ്ത്യൻ പി  സേവ്യർ, ജസീല ഹനീഫ, എൻസിസി ഓഫീസർ സാബ് ജാൻ യൂസഫ്, രമാദേവി, ഷമീർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.