പാറത്തോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു  പാറത്തോട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി കാഞ്ഞിരപ്പ ളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ അംഗങ്ങൾ. ആശുപത്രിയിലെ ഹോം കെയർ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാ നാൽ സിഎംഐയും സംഘവും പാലമ്പ്രയിലെ തൊഴിലിടത്തിൽ നേരിട്ടെത്തി മുതിർ ന്ന തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ചു ആദരിച്ചു.
ഒപ്പം പഞ്ചായത്തിലെ എല്ലാ  തൊഴിലുറപ്പു തൊഴിലാളികൾക്കും മേരീക്വീൻസിൻ്റെ പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡ ണ്ട് സിന്ധു മോഹൻ, വിവിധ വാർഡുകളിലെ വനിതാ പഞ്ചായത്ത് മെമ്പർമാർ തുട ങ്ങിയവർ സംബന്ധിച്ചു. തൊഴിലാളികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം, മെഡിക്കൽ കിറ്റുകളുടെ വിതരണം എന്നിവയും നൽകി.