പനമറ്റത്തു ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന വയോധികന്റെ വീടും പരിസരവും സാമൂഹ്യ പ്രവർത്തകർ ശുചീകരിച്ചു. ആശാവർക്കർ സിന്ധു,അം ഗൻവാടി അധ്യാപിക മേരിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പനമറ്റം ദേശീയ വയ നശാലയുടെയും വഞ്ചിമല വികാസ് ക്ലബ്ബിന്റെയും പ്രവർത്തകരാണ് സേവനം നട ത്തിയത്. 78 വയസ്സുള്ള വയോധികൻ ഭാര്യ മരിച്ചതിന് തുടർന്ന് ഒറ്റയ്ക്കാണ് താമസി ക്കുന്നത്. ഇദ്ദേഹത്തിൻറെ വീടിൻറെ പരിസരവും കാടു മൂടിയ നിലയിലായിരുന്നു. 
വീടിൻറെ ഉള്ളിലും മാലിന്യം നിറഞ്ഞിരുന്നു. ഇവരുടെ പ്രവർത്തനം ശുചീകരണ രംഗത്ത് ഒരു വേറിട്ട മാതൃകയായി. അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഇദ്ദേഹത്തെ സംരക്ഷിക്കാൻ എലിക്കുളം പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് നടപടി സ്വീക രിക്കുമെന്ന് അധികൃതർ അറിയിച്ചു.