കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര പഠന വിഭാഗത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെ ടുത്ത് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി. കാനഡയിലെ ടോറോന്റോയില്‍ നടന്ന ആ ഗോള പഠന വിഭാഗത്തിന്റെ കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് പേരില്‍ ഒരാ ളായിരുന്നു വിനു ജെ. ജോര്‍ജ്. ഇന്ത്യയിലെ ജൈവ വൈവിധ്യവുമായി ബന്ധപെട്ട പരമ്പ രാഗത അറിവുകളുടെ ബൗദ്ധിക സ്വത്തവകാശവും അവയുടെ സംരക്ഷണവും  എങ്ങനെ ആധുനിക അന്താരാഷ്ട്ര ബന്ധങ്ങളില്‍ മുഖ്യ സ്ഥാനം അര്‍ഹിക്കുന്നു എന്ന വിഷയത്തില്‍ അന്തര്‍ ദേശീയ സുരക്ഷയുടെ നവമേഖലകള്‍ എന്ന പാനലില്‍ പ്രബന്ധം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് വിനു ജെ. ജോര്‍ജ്.

മെക്സിക്കോ, ബ്രസീല്‍, ചൈന, ചിലി, അര്‍ജനന്റീന, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ തുടങ്ങി യ  വികസ്വര രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത എമേര്‍ജിങ് ഗ്ലോബല്‍ സൗത്ത് സ്‌കോളര്‍ ശില്‍പ്പശാലയിലാണ് ഇദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. അന്താരാഷ്ട്ര പഠന വിഭാഗത്തിന്റെ് വിഖ്യാതരായ പണ്ഡിതരും എഴുത്തുകാരുമായ പ്രൊഫ. ബാരി ബു സാന്‍ (ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കനോമിക്സ്), പ്രൊഫ. ജോണ്‍ മിയര്‍ഷൈമര്‍ (ചിക്കാ ഗോ സര്‍വ്വകലാശാല), പ്രൊഫ. ടി. വി. പോള്‍ (മക്ഗില്‍ സര്‍വ്വകലാശാല, കാനഡ), പ്രൊഫ. അമിതവ് ആചാര്യ (അമേരിക്കന്‍ സര്‍വ്വകലാശാല, വാഷിങ്ടന്‍ ഡി.സി.) തുടങ്ങിയവര്‍ പങ്കെടുത്ത അന്താരാഷ്ട്ര പഠന വിഭാഗത്തിന്റെ് ഏറ്റവും പ്രധാനപെട്ട ആഗോള സമ്മേളനമാണിത്.

മാന്നാനം കെ. ഇ. കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ്  അസിസ്റ്റന്റ് പ്രഫസ്സറും മഹാ ത്മാ ഗാന്ധി സര്‍കലാശാല പൊളിറ്റിക്കല്‍ സയന്‍സ്  അണ്ടര്‍ ഗ്രാജുവേറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ് വിനു. രണ്ടു വര്‍ഷം മുന്‍പ് അമേരിക്കയിലെ മേരിലാന്‍ഡിഭല്‍ നടന്ന അന്താരാഷ്ട്ര പഠന വിഭാഗത്തിന്റെ അന്‍പത്തിയെട്ടാമത് ആഗോള സമ്മേളനത്തി ലും പങ്കെടുത്ത് ഇദ്ദേഹം ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. നിലവില്‍ കെ.പി. സി.സി ഗവേഷണ വിഭാഗം സംസ്ഥാന വിഭാഗം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ഇദ്ദേ ഹം യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ്അസംബ്ലി മണ്ഡലം ജനറല്‍സെക്രട്ടറി കൂടിയാണ്.  മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ നിന്നും പി.എച്ച്.ഡി. പ്രബന്ധം പൂര്‍ത്തിയാക്കിയ വിനു, ഡോ. ശശി തരൂര്‍ ചെയര്‍മാനായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സിന്റെ കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് കൂടിയാണ്.