കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഈരാറ്റുപേട്ടയില്‍ ജനുവരി 12ന് നടക്കുന്ന ആരോഗ്യ മേള സൗജന്യ പരിശോധന ക്യാമ്പിന്റെ അവലോകന യോഗം പാറ ത്തോട് പഞ്ചായത്ത് ഹാളില്‍ നടന്നു.ദേശിയ ആരോഗ്യ ദൗത്യത്തിന്റെയും കേരള  സര്‍ ക്കാരിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.എറ്റവും കൂടുതല്‍ ജനസാ ന്ദ്രതയുള്ള പ്രദേശമെന്ന നിലയിലാണ് ക്യാമ്പ് നടത്തുന്നതിന് ജില്ലയില്‍ പൂഞ്ഞാര്‍ നിയോ ജകമണ്ഡലത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.ഈരാറ്റുപേട്ട ഹയാത്തുദ്ദീന്‍ ഓഡിറ്റോറിയ ത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.മണ്ഡലത്തില്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികള്‍ക്കും ക്യാമ്പില്‍ പ ങ്കെടുക്കാം.ഒന്‍പത് ഡോക്ടര്‍മാര്‍ക്ക് പുറമെ കണ്ണ് പരിശോധന, ഗര്‍ഭണികള്‍ക്ക്, ടി.ബി, ജീവിത ശൈലി രോഗങ്ങള്‍ എന്നിവയക്ക് പ്രത്യേക ചികിത്സ തേടുന്നതിനും ക്യാമ്പില്‍ സൗകര്യം ഏര്‍പ്പെടുത്തും.സൗജന്യ മരുന്ന് വിതരണത്തിനൊപ്പം തുടര്‍ ചികിത്സ ആവശ്യ മുള്ളവര്‍ക്ക് സൗജന്യമായി ചെയ്ത് നല്‍കുകയും ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ അതാത് പഞ്ചായത്ത് ഓഫീസുകളില്‍ ജനുവരി എട്ടിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.

പി.സി ജോര്‍ജ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് ആര്‍. പ്രേംജി കണ്‍വീനറായിട്ടുള്ള കമ്മറ്റിയെയും തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.