ആരോഗ്യ വകുപ്പ് അധികൃതർ എരുമേലി പ്രദേശത്തെ മീൻ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസൻസില്ലാതെയും വ്യത്തിഹീനമായും പ്രവർത്തിക്കുന്ന 7 കട കൾക്ക് നോട്ടീസ് നൽകി. വിൽപ്പനക്ക് വെച്ചിരുന്ന പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പി ച്ചു. തുടർ പരിശോധനകൾ വരും ദിവസളിലും  നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധി കൃതർ അറിയിച്ചു. എരുമേലി പ്രദേശങ്ങളിൽ പഴകിയ മീൻ വിൽക്കുന്നതായി പരാതി നേരത്തെ മുതൽ പരാതി ഉയർന്നിരുന്നു.

ഇത് സംബന്ധിച്ച് എരുമേലി സ്വദേശി കൊച്ചുതോട്ടത്തിൽ രാജേഷാണ് എരുമേലി പഞ്ചാ യത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. ഹെൽത്ത് സൂപ്പർവൈസർ എം.വി.ജോയി, ഹെ ൽത്ത് ഇൻസ്പെക്ടർ പി.എം.ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്‌. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും, പഞ്ചായത്തു ലൈസൻസില്ലാത്ത മൽസ്യ, മാംസ വിൽപ്പന കേന്ദ്രങ്ങൾ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലയെന്നും എരുമേലി ഗ്രാമപഞ്ചായത് സെക്രട്ടറി പി. എ. നൗഷാദ് പറഞ്ഞു.