മുണ്ടക്കയം:വനമേഖലയുടെ അതിര്‍ത്തിയിലുള്ള വീട്ടില്‍ ആരുമില്ലാതിരുന്ന പകല്‍സമയ ത്ത് ഭക്ഷ്യവസ്തുക്കളും, ഭക്ഷണ സാധനങ്ങളും, പാചകം ചെയ്യുന്ന പാത്രങ്ങളും മോഷ ണം പോയി. മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ മാവോയിസ്റ്റു കളാണെന്ന് സംശയിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെ ന്നും നാട്ടുകാര്‍ക്ക് ആരോപണമുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനോട് ചേര്‍ന്നുള്ള കൊമ്പുകുത്തി വനമേഖലയുടെ അടുത്ത താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ ശിവന്‍കുട്ടി യുടെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച്ച രാവിലെ എട്ടിനും ഉച്ചയ്ക്ക് 12നുമിടെ ഭക്ഷ്യവസ്തു ക്കളും പാത്രങ്ങളും മോഷണം പോയത്.

വീടിന്റെ പിന്‍വശത്തെ ജനലിന്റെ അഴികള്‍ തകര്‍ത്താണ് അകത്തു പ്രവേശിച്ചിരിക്കു ന്നത്.വീട്ടില്‍ ഉണ്ടായിരുന്ന 20 കിലോ അരി, അഞ്ചു കിലോ ഗോതമ്പ്, പഞ്ചസാര, ഉപ്പ്, മുളക് തുടങ്ങി പലവ്യഞ്ജന സാധനങ്ങളും, പാകം ചെയ്തു വച്ചിരുന്ന ഉപ്പുമാവ്, ചോറ് കറി, കോഴിക്കറി ഉള്‍പ്പടെ മുഴുവനും എടുത്തുകൊണ്ടു പോയി. വീട്ടില്‍ സൂക്ഷി ച്ചിരുന്ന മണ്ണെണ്ണ, തീപ്പെട്ടി എന്നിവയും മോഷ്ടിക്കപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു. എന്നാല്‍ വീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന ഉണങ്ങിയ കുരുമുളക്,കാപ്പിക്കുരു എന്നിവയോ, മറ്റു സാധനങ്ങളോ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ് .വീട്ടുകാര്‍ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന പാത്രങ്ങളും മോഷണം പോയി.

ശിവന്‍കുട്ടിയും മകനും രാവിലെ എട്ടുമണിക്കാണ് വീട്ടില്‍ നിന്നും ജോലിക്കു പോയത്. ശിവന്‍കുട്ടിയുടെ ഭാര്യ അംബിക മകളുടെ വീട്ടിലായിരുന്നു. ഉച്ചയോടെ അംബിക തിരി കെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിലെ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കാണാതായത് കണ്ടെത്തിയത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് ജനാലയുടെ അഴികള്‍ തകര്‍ ത്ത നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയിലെ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മറ്റു സാധനങ്ങളൊന്നും മോഷ്ടിക്കാതെ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മാത്രം മോഷണം പോയ സംഭവത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്‍പ്പടെയുള്ള ദുരൂഹത സംശയിക്കുന്ന തായി നാട്ടുകാര്‍ ആരോപിക്കുന്നു.
വീട്ടുകാര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് എത്തിയത് സന്ധ്യകഴിഞ്ഞാണ്. വാഗമണ്‍ സിമി ക്യാമ്പ് നടന്നത് മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. അന്ന് നാട്ടുകാര്‍ സംശയം തോന്നി പൊലീസീല്‍ അറിയിച്ചിട്ടും പൊലീസ് അന്വേഷിക്കാന്‍ അനാസ്ഥ കാട്ടിയെന്ന് അന്നും ആരോപണമു ണ്ടായിരുന്നു.