കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീദ്ര ലിൽ നിന്നും അക്കരപ്പള്ളിയിലേക്കു മരിയൻ തീർത്ഥാടനം നടന്നു. രൂപതയിലെ 148 ഇടവകകളിൽ നിന്നുമുള്ള അമ്മമാർ തീർത്ഥാടനത്തിൽ പങ്കുചേർന്നു. തുടർന്നു ഫാ മിലി അപ്പോസ്റ്റലേറ്റിന്റെ രൂപതാ ഡയറക്ടറിന്റെയും ഫൊറോനാ ഡയറക്ടേഴ്സി ന്റെ യും മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു. പ്രതിസന്ധികളിൽ ഒരിക്കലും ത ളരാതെ ജീവിതം നയിക്കുകയും ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ദൈവ ഹിതത്തോടു ചേർന്നു നിൽക്കുകയും  ചെയ്ത പരിശുദ്ധ കന്യകാമറിയം നമുക്ക് മാതൃ കയാണ്. ജീവിതത്തിൽ എല്ലാ പ്രതിസന്ധികൾക്കും ഉള്ള പരിഹാരം കർത്താവിൽ മാ ത്രമാണെന്നും രൂപതാ വികാരി ജനറാൾ ബോബി അലക്സ് മണ്ണംപ്ലാക്കലച്ചൻ മരിയൻ സ ന്ദേശം നൽകി. തീർത്ഥാടനത്തിന് ഇടവക ഫൊറോന രൂപതാ മാതൃവേദി എക്സിക്യൂട്ടീ വ് അംഗങ്ങൾ നേതൃത്വം നൽകി.