കാഞ്ഞിരപ്പള്ളി:ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കാത്ത പഞ്ചാ യത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്തു കമ്മി റ്റിയുടെ ആഭിമുഖ്യത്തില്‍  മറപ്പുര കെട്ടി സമരം നടത്തി.ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീ പത്ത് നിന്ന്  എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് കംഫര്‍ട്ട് സ്റ്റേ ഷന്റെ മുന്നില്‍ മറപ്പുര കെട്ടി സമരം നടത്തിയത്.തകര്‍ന്നു കിടന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് 90 ലക്ഷം രൂപ മുടക്കി നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ട് മാസ ങ്ങള്‍ കഴിഞ്ഞു.എന്നാല്‍, ആയിരക്കണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും ദിനം പ്രതി  വന്നു പോകുന്ന ബസ് സ്റ്റാന്‍ഡില്‍ പ്രഥമികാവശ്യത്തിന് ശൗചാലയ സൗകര്യം ഇല്ല.ശൗചാലയം തുറക്കാ ത്തതില്‍ പ്രതിഷേധിച്ച് നിരവധി തവണ യാത്രക്കാരും നാട്ടുകാരും വ്യാപാരികളും പരാ തി നല്‍കിയിരുന്നു.എന്നാല്‍,ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണസമിതി ചെയ്യു ന്നതെന്ന് ആരോപണമുണ്ട്.ബിഒടി അടിസ്ഥാനത്തിലാണ് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കു ന്നത്.കരാറുകാരന്‍ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഏറ്റെടുക്കു മെന്ന് മാസങ്ങള്‍ക്ക് മുന്പ് കരാറുകാരനെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് സ്റ്റാന്‍ഡിലെ പഴയ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം പുതിയ സെപ്റ്റി ടാങ്ക് കരാറുകാന്‍ നിര്‍മിച്ചിരുന്നു. എന്നിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാന്‍ തയാ റാകാത്തതിനാല്‍  കരാര്‍ റദാക്കി പഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് സമരക്കാരുടെ ആ വശ്യം.മറപ്പുര കെട്ടല്‍ സമരം എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസി ഡന്റ്  അഷറഫ് ആലപ്ര ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്നെ ജീബ് പുത്തൂര്‍,സെക്രട്ടറി വി.എസ്. അഷറഫ്,ഷിബി ഖാന്‍ മഠത്തില്‍, അബ്ദുള്‍ കരിം, സത്താര്‍ പൂതക്കുഴി, കെ.കെ. നിജാസ്, നാസര്‍ നെല്ലിമലപ്പുതുപറമ്പില്‍, സുധീര്‍ അഞ്ചിലിപ്പ എന്നിവര്‍ പ്രസംഗിച്ചു.