കാഞ്ഞിരപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തന ങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ്. ടൗണ്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വി വിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ യാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ കാഞ്ഞിരപ്പള്ളിയിൽ എട്ട് പേര്‍ക്ക് മഞ്ഞപിത്തം ബാധിച്ചതാ യാണ്ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ ഏഴ് പേർക്കായി രുന്നു രോഗം സ്ഥിരീകരിച്ചതെങ്കിൽ വെള്ളിയാഴ്ച ഒരാളിൽ കൂടി മഞ്ഞപിത്തം ബാധി ച്ചതായി കണ്ടെത്തി.ആറ് മുതല്‍ 12 വയസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികളാണ് രോ ഗം ബാധിച്ചവരെല്ലാവരും ഇവരെല്ലാവരും.ഇത് കൂടാതെ സ്വകാര്യ ആശുപത്രികളിലട ക്കം രോഗം ബാധിച്ച് ആളുകൾ ചികിത്സയിലുണ്ടന്നാണ് വിവരം.ജല മലിനീകരണത്തി ലൂടെയും ശുചിത്വമില്ലാത്ത വെള്ളം കൊണ്ട് നിര്‍മിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയു മാകാം മഞ്ഞപ്പിത്തം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ കരുതുന്നത്.

ടൗണ്‍ മേഖലയിലുള്ളവർ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കുന്നതിലും പരിസര ശു ചീകരണം ഉറപ്പ് വരുത്തുന്നതിലും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃ തര്‍ ആവശ്യപ്പെട്ടു.തുറസായ സ്ഥലങ്ങളില്‍ വിലപനക്ക് വെച്ചിരിക്കുന്ന ഭക്ഷ സാധനങ്ങ ള്‍, ഐസ് ക്രീം, സിപ് അപ്, കുലുക്കി സര്‍ബത്ത്, കുല്‍ഫി എന്നിവ വാങ്ങി കഴിക്കരുത്. രോഗം പടര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇവ വില്‍പന നടത്തുന്ന വര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പ്രതിരോധ പ്രവർത്തനങ്ങളും ഊർജി തമാക്കി കഴിഞ്ഞു.വഴിയോര ശീതളപാനീയ വില്പനശാലകൾ താല്ക്കാലികമായി ‘നി രോധിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടതായി കാള കെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മീര മാത്യു അറിയിച്ചു.

രോഗം പടരുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷി താക്കള്‍ക്കുമായി രോഗപ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ നടത്തും. രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി യിട്ടുണ്ട്.