കാഞ്ഞിരപ്പള്ളിയിൽ ഒൻപതോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ആരോഗ്യ വകുപ്പ്. നാല് eഹാട്ടലുകൾക്കടക്കമാണ് നോട്ടീസ് നൽകിയത്. കാഞ്ഞിരപ്പള്ളി ടൗൺ മേഖലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിച്ച സാഹചര്യത്തിലായിരുന്നുആരോഗ്യ വകുപ്പിന്റെ പരിശോധന. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവ കേന്ദ്രികരിച്ചാണ് പ രിശോധന നടത്തിയത്.പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയ ഒൻപതോളം സ്ഥാ പനങ്ങൾക്ക് നോട്ടീസ് നൽകി.നാല് ഹോട്ടലുകളും ഇതിലുൾപ്പെടും.പേട്ടക്കവലയിൽ  പ്ര വർത്തിക്കുന്ന തൗഫീഹ് ഹോട്ടലിൽ നിന്നുള്ള മലിന ജലം നാളുകളായി ചിറ്റാർപ്പുഴയു ടെ കൈത്തോട്ടിലേക്കൊഴുക്കിയിരുന്നതായി സംഘം കണ്ടെത്തി.ഇവിടെ പാചകം ചെയ്യുന്ന സ്ഥലമടക്കം വൃത്തിഹീനമായിരുന്നു. ശുചീകരണ സംവിധാ നമൊരുക്കുവാൻ ഒരു ദിവസമാണ് ഇവർക്ക് സാവകാശം അനുവദിച്ചിരിക്കുന്നത്. പരി ശോധനയിൽ പല സ്ഥാപനങ്ങളും ഹെൽൽത്ത് കാർ ഡോ, ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭ ക്ഷണ സാധനങ്ങളും പിടികൂടി.ഹെൽത്ത് സൂപ്പർവൈസർ എം വി ജോയി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ആർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ഇതിനിടെ മഞ്ഞപിത്തം പടരുവാൻ കാരണമായെന്നു കരുതുന്ന കിണറിന് സമീപത്തു കൂ ടി ഒഴുകുന്ന കൈ തോടിന്റെ മലിനീകരണത്തെ പറ്റിയുള്ള സർവ്വേ കുടുംബശ്രീ സി ഡി എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.കൈ തോട്ടിലേക്ക് മാലിന്യമൊഴുക്കു ന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സർവ്വേ.സർവ്വേ  പൂർത്തിയായാൽ ഇതിന്റെ സമഗ്ര റിപ്പോർട്ട് ഡിഎംഒ യ്ക്കും പഞ്ചായത്തിനും സമർപ്പിക്കുവാനാണ് ല ക്ഷ്യമിടുന്നത്.