മുണ്ടക്കയം:അതിരൂക്ഷമായ മലിനീകരണത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന മണിമലയാറി ന്റെ വീണ്ടെടുപ്പിനായി രൂപീകരിച്ച മണിമലയാർ സംരക്ഷണ ജനകീയ വേദിയുടെ നേതൃ ത്വത്തിൽ ജല പരിശോധന നടത്തി.ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിക്കാനും കുളി ക്കാനും ഉപയോഗിക്കുന്ന മണിമലയാറ്റിലെ വെളളം മലിനമായത് രോഗങ്ങള്‍ പകരുന്ന തിനിടയാക്കിയരുന്നു.
ഹരിതകേരളം മിഷന്‍റെ  നദി പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമാ യി ജില്ലാ പഞ്ചായത്ത് അംഗവും,മണിമലയാർ സംരക്ഷണ ജനകീയ വേദി ചെയർമാനുമായ കെ രാജേഷ്, ഹരി തകേരളം റിസോഴ്സ് പേഴ്സണ്‍മാരായ അന്‍ഷാദ് ഇസ്മായില്‍, ബിപിന്‍ രാജു, അനുപ മ രാജപ്പൻ മലിനീകരണനിയന്ത്രണ ബോര്‍ഡ് ഉദ്ദ്യോ ഗസ്ഥന്‍മാരായ അസി.എന്‍ജിനീയര്‍ ഗായത്രി മനോജ് ,ജെ എസ് എ അനീഷ് കെ സി, അരുണ്‍ കുമാര്‍,പൊതു പ്രവര്‍ത്തകരാ യ,സി വി അനില്‍ പി കെ പ്രദീപ്,സി,റിനോഷ് രാ ജേഷ് മാധ്യമ പ്രവര്‍ത്തകരായ നൗ ഷാദ് വെബ്ലി,ഷാന്‍റോ എന്നിവരടങ്ങുന്ന ടീം മണിമല യാറിന്‍റെ മുണ്ടക്കയം മേഖലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലത്തിന്‍റെ സാമ്പിളു കള്‍ ശേഖരിക്കുകയും അത് ഗുണനില വാരം പരിശോധനക്കായി ലാബിലേക്കെത്തിക്കു കയും ചെയ്തു.
അതി രൂക്ഷമായ മലിനീകരണത്താല്‍ മരണാസന്നയായ മണിമലയാറിനെ വീണ്ടെടുക്കു വാനുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാനായി ഒരു ജനകീയ  സമിതി രൂപീകരിക്കുകയും തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തതിന്‍റെ ഭാഗമായാണ് മണിമലയാറിന്‍റെ ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാന്‍ ലാബിലേക്കെത്തി ച്ചത്.
ഒരാഴ്ചയ്ക്കകം ശേഖരിക്കപ്പെട്ട സാമ്പിളിന്റെ റിസൽട്ട് ലഭ്യമാകുന്നതാണ്.മണിമലയാ ർ സംരക്ഷണ ജനകീയ വേദിയുടെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കുന്ന തിന് ആയുള്ള എക്സിക്യൂട്ടീവ് മീറ്റിംഗ് വെള്ളിയാഴ്ച്ച രാവിലെ പത്തരയ്ക്ക് മുണ്ടക്ക യം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും.