മഴയത്ത് ടാറിംഗ് നടത്തി കരാറുകാരന്‍ കാശു ലാഭിച്ചപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി.കാഞ്ഞിരപ്പള്ളി മണിമല റോഡിന്റെ മഴയത്തെ ടാറിം ങാണ് വിവാദമായത്.ഞായറാഴ്ചയാണ് സംഭവം.വൈകിട്ട് ടാറിംങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് മഴയെത്തിയത്.തുടര്‍ന്ന് കാ ശു ലാഭിക്കാന്‍ മഴയെത്തും ടാറിംങ് തുടര്‍ന്നു.ഇത് കണ്ട യാത്രക്കാരിലൊ രാള്‍ മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി നല്‍കി.

ഇതോടെ എത്രയും വേഗം സംഭവത്തെ കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം.ഇതോടെ ഉദ്യോഗസ്ഥര്‍ കരാറുകാരനെ ഫോണി ല്‍ വിളിച്ച് നടപടി സ്വീകരിക്കുമെന്ന റിയച്ചതോടെ പുലിയായി നിന്ന കരാറുകാരന്‍ പൂച്ചയായി മാറി.ഉടന്‍ തന്നെ അത് മാറ്റി ചെയ്‌തോളം എന്ന് കരാറുകാരന്‍ ഉറപ്പു നല്‍കി.തിങ്കളാഴ്ച്ച രാവിലെ തന്നെ മഴയത്ത് ടാറിംങ്ങ് നടത്തിയ ഭാഗം ഇയാള്‍ വീണ്ടും ടാര്‍ ചെയ്തു തലയൂരി.

എന്നാല്‍ മണിമല കാഞ്ഞിരപ്പള്ളി റോഡിലെ അറ്റകുറ്റപണികളെ കുറിച്ച് വ്യാപക പരാതി യും ഉയരുന്നുണ്ട്. മഴയത്ത് ടാറിംഗ് നടത്തുന്നു എന്നതു മാത്രമല്ല, പണികളില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.