മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ജാതി അധിക്ഷേപം ന ടത്തിയ സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. എരുമേലി കനകപ്പലം പുത്തൻപുര യ്ക്കൽ വർഗ്ഗീസ് എബ്രഹാം(55)നെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ വാട്സ്ആപ് ഗ്രൂപ്പിലൂടെ മുൻ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായിരുന്ന വനി തയോട് ജാതിയമായി അധിക്ഷേപിച്ചുള്ള സന്ദേശം അയയ്ക്കുകയായിരുന്നു. പട്ടിക ജാതി,പട്ടികവർഗ അതിക്രമം തടയൽ നിയമം മുഖേനയാണ് അറസ്റ്റ്.
പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടിട്ട പോസ്റ്റ് സംബന്ധിച്ച തർക്ക ത്തെ തുടർന്ന് പ്രതി ജാതിയമായി അധിക്ഷേപിക്കുന്ന തരത്തിൽ ഗ്രൂപ്പിൽ വോയിസ് മെസേജിടുകയായിരുന്നു. ഇവർ മണിമല പൊലീസിൽ നൽകിയ പരാതിയെ തുടർ ന്നാണ് അറസ്റ്റ്.ജനപ്രതിനിധികൾ ഉൾപ്പെടെ നാനൂറോളം പേർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് സ്ത്രീത്വത്തെ ഉൾപ്പെടെ അപമാനിക്കുന്ന തരത്തിൽ ജാതിയ അധിക്ഷേപം നടത്തിയ ത്.ഇയാളെ കോടതിയിൽ ഹാജരാക്കി.