മണിമല ആശുപത്രിക്ക് പുതിയ കെട്ടിടം – നിര്‍മ്മാണം ആരംഭിച്ചു.
മണിമല പ്രൈമറി ഹെല്‍ത്ത് സെന്ററിനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.രാവിലെ ഒന്‍പതിന് മണിമല ആശുപത്രി പരി സരത്ത് നടന്ന ചടങ്ങില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ. നിര്‍മാണ ഉദ്ഘാടനവും തറക്കല്ലിടീല്‍ കര്‍മവും നിര്‍വഹിച്ചു. എം.എല്‍.എ.യുടെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ചാണ് പ്രസ്തുത കെട്ടിടം നിര്‍മിക്കുന്നത്.

2450 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 2 ഓ പി മുറികള്‍, മെഡിക്കല്‍ ഓഫീസറുടെ മുറി, പ്രൈമറി, സെക്കന്ററി വെയി റ്റിങ് റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഫാര്‍മസി, സ്റ്റോര്‍, നഴ്‌സിങ് സ്റ്റേഷന്‍, ഇന്‍ജക്ഷന്‍ മുറി, ഡ്രസിങ് റൂം,മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഒബ്‌സര്‍വേ ഷന്‍ റൂം, പബ്ലിക്ക് ടോയ്‌ലറ്റ്, ഡ്രസിങ് റൂം, ഫീഡിങ് റൂം എന്നിവ ഉള്‍പ്പെ ടുത്തിയിട്ടുണ്ട്. നിര്‍മാണ കാലാവധിയായി നിശ്ചയിച്ചു നല്‍കിയിട്ടുള്ള 9 മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ എടുത്തിരി ക്കുന്ന കോണ്‍ട്രാക്ടര്‍ അറിയിച്ചതായി എം.എല്‍.എ. പറഞ്ഞു.

തറക്കല്ലിടീല്‍ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിതാ ഷാജി അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശാ ജോയി,ജില്ലാ പ ഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ്,വാര്‍ഡ് മെമ്പര്‍ ഷൈനി ഷാജി,മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY