പുതിയ വൈദ്യുതോല്പാദന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യത യെന്ന് മന്ത്രി എം.എം മണി. എന്നാല്‍ ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും വൈദ്യുതിയില്ലാതെ സമൂഹത്തിന് മുന്നോട്ട് പോകാനാവില്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. മണിമല 33 കെ വി ഇന്‍ഡോര്‍ സബ്സ്റ്റേഷന്റേയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദി രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അ ദ്ദേഹം.
നമുക്ക് ആവശ്യമുള്ളതില്‍ 30 ശതമാനം മാത്രമേ ഉല്പാദിക്കാന്‍ സാധിക്കു ന്നുള്ളു. പുതിയ ഉല്പാദന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സം സ്ഥാനത്തുടനീളം സോളാര്‍ മാര്‍ഗം ബോര്‍ഡിന്റെ ആലോചനയിലുണ്ട്. അ തിനായി ഊര്‍ജ മിഷന്‍ തന്നെ വിഭാവനം ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമ്പൂര്‍ണ്ണ വൈദ്യുതി പ്രഖ്യാപനം നടത്തിയിട്ടില്ല. നമുക്കത് സാധിച്ചു എന്നത് വകുപ്പിന്റെ നേട്ടമായി കണക്കാക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് 820 കോടി രൂപ നഷ്ടം നേരിട്ട ബോര്‍ഡ് കൃത്യ സമയത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ് വെറും പത്ത് ദിവസത്തിനുള്ളില്‍ 25 ലക്ഷത്തിലധികം കണക്ഷനുകള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് സിവില്‍ (സ്പിന്‍) വിഭാ ഗത്തിന്റെ മേല്‍നോട്ടത്തില്‍ 376 ച.മീ. വിസ്തീര്‍ണ്ണത്തില്‍ 94.15 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സെക്ഷന്‍ ഓഫീസ് സമുച്ച യവും നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് എം.വി.എ ശേഷിയുള്ള രണ്ട് ട്രാന്‍ സ്‌ഫോമറുകളാണ് മണിമല സബ്‌സ്റ്റേഷനിലുള്ളത്. നിര്‍മ്മാണം പ്രവര്‍ത്ത നക്ഷമമായതോടു കൂടി സബ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മണിമല, വെള്ളാ വൂര്‍, കങ്ങഴ, ചിറക്കടവ്, റാന്നി, കോട്ടാങ്ങല്‍ എന്നീ പഞ്ചായത്തുകളിലെ ഇരുപതിനായിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. മണിമല പഞ്ചാത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ദക്ഷിണമേഖല കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ മോഹനനാഥ പണിക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ വി. ബ്രിജ്ലാല്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് നന്ദിയും പറഞ്ഞു.