പൊന്തന്‍പുഴ വനം സ്വകാര്യവനമായി പ്രഖ്യാപിച്ചതിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാ ലോചന ഡോ. എന്‍. ജയരാജ് എം.എല്‍.എ

പൊന്തന്‍പുഴ വനം സ്വകാര്യവനമായി പ്രഖ്യാപിച്ചതിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാ ലോചനയുണ്ടെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഗൂഢാലോചന ഗൗരവമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പൊന്‍പുഴ ടൗണില്‍ നടത്തി യ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2001ല്‍ കേരളാ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പൊന്തന്‍പുഴവനം സര്‍ക്കാര്‍ വനഭൂമിയാണെന്ന് വിധി പ്രസ്താവിക്കുകയും അതിനെതിരെ എതിര്‍കക്ഷികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. ഈ അപ്പീല്‍ വീണ്ടും തുടര്‍പരിശോധന യ്ക്കായി ഹൈക്കോടതയിലേയ്ക്ക് സുപ്രീം കോടതി റഫര്‍ ചെയ്തു. ഇതുമായി ബന്ധ പ്പെട്ട് വനംവകുപ്പും വനംവകുപ്പിലെ സര്‍ക്കാര്‍ അഭിഭാഷകരും കൃത്യമായ രേഖ ഹാജരാക്കത്തതുമൂലമാണ് ഹൈക്കോടതി 700 – ഓളം ഏക്കര്‍ വരുന്ന പത്തനംതിട്ട, കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്ന പൊന്തന്‍പുഴ വനം സ്വകാര്യവനമായി നിരീക്ഷച്ചത്.

സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 2005ല്‍ ഈ പ്രദേശത്തു അധിവ സിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൈവശാവകാശരേഖ നല്‍കു കയും ചെയ്തതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ കേസ് കൃത്യമായി അവ തരിപ്പിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്. മാത്രമല്ല ഇതിനു സമീപത്തുള്ള പ്രദേശങ്ങളില്‍ ഖനനത്തിനുവേണ്ടിയുള്ള വന്‍കിടക്കാരുടെ ശ്രമങ്ങള്‍ വീണ്ടും പുനരാരംഭിച്ചിക്കുന്നു എന്നുള്ളതും ഗൗരവമായി കാണേണ്ടതാണ്.

വനം വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയും ബന്ധപ്പെട്ടവരുമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. വര്‍ഷങ്ങളായി പട്ടയത്തിനു കാത്തിരിക്കുന്ന മണിമല പഞ്ചായ ത്തു ഉള്‍പ്പെടുന്ന പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇതി നോടകം അസ്തമിച്ചത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടുകയും അതോടൊപ്പം തന്നെ ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചന ഗൗരവമായി അന്വേഷിക്കണമെന്നും ഡോ. എന്‍.ജയരാജ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, കെ.എസ്. ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എ.എം.മാത്യു, ആലിച്ചന്‍ ആറ്റൊന്നില്‍, ജോസഫ് ചാമ ക്കാല, സണ്ണിക്കുട്ടി അഴകംപറ, ഷാജി പാമ്പൂരി, ജെയിംസ് കരിമാകുന്നേല്‍, തോമസ് വെട്ടുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.