സോഷ്യല്‍ മീഡിയ വഴി മന്ത്രി എം.എം മണിയെ അപകീര്‍ത്തിപെടുത്തിയ സംഭവത്തില്‍ ജോയിന്റ് കൗണ്‍സില്‍ അംഗത്തിനെതിരെ കേസെടുത്തു. നിലവില്‍സാമ്പത്തിക ക്രമക്കേ ടുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന കാഞ്ഞിരപ്പള്ളി വില്ലേജോഫീസിലെ വില്ലേജ് അസിസ്റ്റന്റ് ഫൈസല്‍ ബഷീറിനെതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെ ടുത്തത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.മൂന്നാര്‍ ഭൂമി കയ്യേറ്റം സംബന്ധിച്ച വിഷയം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന കാലഘട്ടത്തിലായി രുന്നു സംഭവം.മന്ത്രി എം.എം മണിയുടേയും, എസ് രാജേന്ദ്രന്‍ എം.എല്‍ എ യുടെയും ഫോട്ടോയ്‌ക്കൊപ്പം അശ്ലീല പരാമര്‍ശം കൂടി ഉള്‍പ്പെടുത്തി വന്ന സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ഫൈസല്‍ ബഷീര്‍ മന്ത്രിക്കും,എം എല്‍ എ യ്ക്കും എതിരെ അപകീര്‍ത്തിപര മായ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നല്കുകയും ഇവിടെ നിന്ന് പരാതി തുടര്‍ നടപടിയ്ക്കായി ഡി.ജി.പിയ്ക്ക് കൈമാറുകയും ചെയ്തു.പരാതിയിന്‍മേല്‍ കോടതിയുടെ അനുമതി കൂടി ലഭിച്ചതോടെയാണ് ഇപ്പോള്‍ ഫൈസല്‍ ബഷീറിനെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. കേരള പോലീസ് ആക്ട് 120 ഒ പ്രകാരമാണ് കേസ്.ചാമപ താല്‍ സ്വദേശിയായ ഫൈസല്‍ ബഷീര്‍ നിലവി ല്‍ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്.

സി. പി ഐ യുടെ കീഴിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍ സിലിന്റെ മുന്‍ യൂണിറ്റ് ഭാരവാഹിയും നിലവിലെ അംഗവുമാണ് ഫൈസല്‍ ബഷീര്‍. പോലീസ് കേസെടുത്തിട്ടും സംഭവത്തില്‍ ഇതുവരെ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം ഉണ്ടായിട്ടില്ല.