മു​ണ്ട​ക്ക​യ​ത്തെ ഹോ​ട്ട​ലി​ൽ സു​ഹൃ​ത്തു​മൊ​ന്നി​ച്ചു മു​റി​യെ​ടു​ത്തു താ​മ​സി​ച്ച യു​വാ​വ് മ​രി​ച്ചു. വൈ​ക്കം സ്വ​ദേ​ശി മാ​ട​പ്പ​ള​ളി ഷി​ഞ്ചു​മോ​ന്‍ (45) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്തു​രു​ത്തി​യി​ല്‍ താ​മ​സ​ക്കാ​രി​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​സു​ഹൃ​ത്തു​മൊ​ന്നി​ച്ചു വ്യാ​ഴാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്.

പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്ന മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഷി​ഞ്ചു കു​മാ​റി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.