എരുമേലിഎരുമേലി പട്ടണത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെ ജൈവവളമാക്കി മാറ്റും.ഇവിടെ സ്ഥാപിച്ചിട്ടുള്ള 49 ബിന്നുകളി ലാണ് മാലിന്യങ്ങൾ സംസ്ക്കരിക്കുക. ഒരു ബിന്നിന് ഒരു ലക്ഷം ടൺ മാലിന്യം ശേഖരി ക്കുവാനുള്ള ശേഷിയുണ്ട്.ക്ലീൻ എരുമേലി എന്ന ഈ പദ്ധതിയുടെ തുടക്കമായി ജൈവ മാലിന്യങ്ങൾ ജൈവ വളമാക്കുന്ന തുമ്പൂർമുഴി മാതൃകാ യുണിറ്റ് പ്രവർത്തനം ആരംഭി ച്ചു.

ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി എസ് കൃഷ്ണകുമാർ നിർവഹിച്ചു. ഇത് ഉൾപ്പടെ 61 ലക്ഷം ചെലവിട്ട് ഖര, ജൈവ, പ്ലാസ്റ്റിക്, മാലിന്യങ്ങളുടെ വേർതിരിച്ചുള്ള സംസ്കരണത്തിനായി ക്ലീൻ എരുമേലി എന്ന പേരിൽ മൂന്ന് പദ്ധതികൾ ആണ് ആവി ഷ്കരിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ്‌ അറിയിച്ചു. 24 ലക്ഷം ചെലവിട്ട് നേർച്ചപ്പാറ കാമു കിൻകുഴിയിലാണ് തുമ്പൂർമുഴി മാതൃകാ യുണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിൽ നാല് ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ കിയോസ്കുകൾ വഴിയാണ് ഇനി പഞ്ചായത്തിലുട നീ ളം മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുക. കിയോസ്കുകളിൽ ഹരിത കർമസേനയി ലെ ഒരു അംഗം മാലിന്യങ്ങൾ സ്വീകരിക്കാനായി ഉണ്ടാകും. കൂടാതെ മാസത്തിലൊരിക്ക ൽ കർമസേന അംഗങ്ങൾ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും.

പരിശീലനം ലഭിച്ച 45 വനിതകൾ ഉൾപ്പെടുന്ന ഹരിത കർമസേനക്ക് യൂണിഫോം, വേത നം എന്നിവയുണ്ട് കാമുകിൻകുഴി യൂണിറ്റിൽ ഓരോ ടൺ വീതം മാലിന്യങ്ങൾ ഇടാവു ന്ന 49 കോൺക്രീറ്റ് ബിന്നുകളിൽ ആണ് ജൈവ മാലിന്യങ്ങൾ സൂക്ഷിക്കുക.പ്രത്യേക മി ശ്രിതം ഇട്ടാണ് വളമാക്കൽ പ്രക്രിയ നടത്തുക. ഇവിടെ സമീപത്ത് പ്ലാസ്റ്റിക് സംസ്കരണ ത്തിനായി ഷ്റഡിങ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം ചെലവിട്ട് കഴിഞ്ഞ വർഷം സ്ഥാപിച്ച ഈ യുണിറ്റിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ പൊടിച്ചെടുത്ത് വീണ്ടും ഉപ യോഗിക്കാം. വളവും പുനർ ഉപയോഗത്തിനായി പ്ലാസ്റ്റിക് പൊടിയും വിറ്റഴിച്ച് വരു മാനം നേടാനാകും. കൊടിത്തോട്ടം റോഡരികിലെ ഇൻസിനേറ്റർ തകർന്നതോടെ വർഷ ങ്ങളായി ഖര മാലിന്യ സംസ്കരണം നിലച്ചിരിക്കുകയായിരുന്നു. ഇവിടെ 32 ലക്ഷം ചെലവിട്ട് പുതിയ അത്യാധുനിക ഇൻസിനേറ്റർ നിർമാണത്തിലാണ്.

പാചക വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലയിലാണ് ഇൻസിനേറ്റർ രൂപകൽ പന ചെയ്തിരിക്കുന്നത്. ഇൻസിനേറ്ററിന്റെ ഉൾഭാഗം തീച്ചൂള ആകുന്നത് വരെ പാചക വാതകം ഉപയോഗിച്ചാൽ മതി. ഖരമാലിന്യങ്ങൾ ചൂളയിലെ തീച്ചൂടിൽ ചാരമായി മാ റുന്ന പ്രക്രിയ ആണ് സംസ്കരണത്തിനുള്ളത്. അന്തരീക്ഷത്തിലേക്ക് വിഷം വമിക്കാതിരി ക്കാൻ ഇൻസിനേറ്ററിൽ നിന്നുള്ള പുക എത്തുന്നത് വെള്ളത്തിലൂടെ കടത്തിവിട്ടതിന് ശേഷമാണ്. വൈസ് പ്രസിഡന്റ് ഗിരിജ, സെക്രട്ടറി പി എ നൗഷാദ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ കെ ആർ അജേഷ് തുടങ്ങിയവർ കമുകിൻകുഴിയിൽ നടന്ന ഉത്ഘാടനത്തിൽ പങ്കെടുത്തു.