ജന്മന ഒരു കാൽ ഇല്ലാതിരുന്നിട്ടും കൃത്രിമകാലിൻ്റെ സഹായത്താൽ നൃത്തമഭ്യസിച്ച് വേദികൾ കീഴടക്കി മാതൃകാ ജീവിതം നയിച്ച അകാലത്തിൽ പൊലിഞ്ഞ കാഞ്ഞിര പ്പള്ളി ആനക്കല്ല് തൈപറമ്പിൽ മഹിമ മാത്യു രചിച്ച ‘എൻ്റെ തൂലിക’ എന്ന കലാ സഹിത്യ സൃഷ്ടിയുടെ പ്രകാശനം നടന്നു.
മഹിമ മുൻപ് എഴുതിയ ചെറുകഥകളെ ഇപ്പോൾ സൃഹൃത്തുക്കളും ബന്ധുക്കളും ചേർ ന്നാണ് പുസ്തക രൂപത്തിലാക്കിയത്.ഗവ.ചീഫ് ഡോ.എൻ ജയരാജ് ആനക്കല്ല് നവകേരള വായനശാലയിൽ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.