ലോകം പിറന്നാൾ വാഴ്ത്തലുകളുമായി മമ്മൂട്ടിയെ തിരക്കുമ്പോൾ അദ്ദേഹം ഇന്ന് എവിടെയാണ്? സോഷ്യൽ ലോകം ഒന്നടങ്കം ചോദിച്ച ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.
അദ്ദേഹം ആഘോഷത്തിലല്ല. മറിച്ച് ഇവിടെ പീറ്റർ ഹെയ്നുമായി ചേർന്ന് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിലാണ്.പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ യുടെ സെറ്റിൽ നിന്നാണ് വൈശാഖ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നതെന്നും മമ്മൂട്ടി ക്കൊപ്പം പീറ്റർ ഹെയ്ന്‍ ആണ് ആക്​ഷൻ കൈകാര്യം ചെയ്യുന്നതെന്നും ൈവശാഖ് പറയുന്നു.

മമ്മൂട്ടിയുടെ ആഗ്രഹപ്രകാരം ഒരു ഷോട്ടിൽ പോലും ഡ്യൂപ്പിനെ ഉൾപ്പെടുത്തിയിട്ടില്ലെ ന്നും വൈശാഖ് വ്യക്തമാമാക്കി. മമ്മൂട്ടിയുടെ ധൈര്യവും ആത്മസമർപ്പണവും സാമര്‍ ത്ഥ്യം അഭിനിവേശം എന്നിവ കാണുമ്പോൾ സല്യൂട്ട് ചെയ്ത് പോകുന്നുവെന്നും അദ്ദേ ഹം പറഞ്ഞു. ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ എന്ന പ്രശസ്ത ഡലയോഗ് കൂടി ചേർത്താണ് വൈശാഖിന്റെ പിറന്നാൾ ആശംസ. കോടിക്കണക്കിന് പേർക്ക് പ്ര ചോദനമായ മലയാള സിനിമയുടെ സുൽത്താന് പിറന്നാളാശംസകളെന്ന് പീറ്റർ ഹെയി നും ഫെയ്സ്ബുക്കിൽ കുറിച്ചു.

LEAVE A REPLY