മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ൽ പ​ങ്കു​വെ​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ലൂ​സി​ഫ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ പോ​കു​ക​യാ​ണെ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, മു​ര​ളി ഗോ​പി, ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്നി​വ​രെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ൽ അ​റി​യി​ച്ച​ത്. ഇ​ത്രെ​യും നാ​ൾ താ​നും മു​ര​ളി ഗോ​പി​യും മ​ന​സി​ൽ കൊ​ണ്ടു ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ മോ​ഹ​ൻ​ലാ​ലി​നെ വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു​വെ​ന്നും ലൂ​സി​ഫ​ർ മി​ക​ച്ച​യൊ​രു ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

ഒ​രു​പാ​ട് നാ​ളു​ക​ളാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ലൂ​സി​ഫ​റി​ന്‍റെ ക​ഥ കേ​ൾ​ക്കു​ക​യും തി​ര​ക്ക​ഥ മു​ഴു​വ​ൻ വാ​യി​ക്കു​ക​യും ചെ​യ്തു. മോ​ഹ​ൻ​ലാ​ൽ സാ​ർ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ഈ ​ചി​ത്രം ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞു. നി​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും പി​ന്തു​ണ​യും വേ​ണം. വ​ള​രെ മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ അ​റി​യി​ച്ചു. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ തി​ര​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ.