ജയറാമിനെ നായകനാക്കി ലി​യോ ത​ദേ​വൂ​സ് തി​ര​ക്ക​ഥ ര​ചി​ച്ചു സം​വി​ധാ​നം​ ചെ​യ്യു​ന്ന ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സ റിലീസിന് തയാറെടുക്കുന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ക്രൈ​സ്ത​വ കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ആ ​മേ​ഖ​ല​യി​ലെ ഭാ​ഷ സം​ സ്കാ​രം, ആ​ചാ​ര​രീ​തി​ക​ൾ എ​ന്നി​വ​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നതാണ്.

വാച്ച് കട നടത്തുന്ന നാ​ൽ​പ​തു ക​ഴി​ഞ്ഞ ലോ​ന​പ്പ​നും അ​വ​ന്‍റെ മൂ​ന്നു സ​ഹോ​ദ​രി​മാ​രു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഇ​വ​ർ നാ​ലു​പേ​രും അ​വി​വാ​ഹി​ത​രാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ന​ട​ന്ന ലോ​ന​പ്പ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ ഒ​രു വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്നു. ഇ​തു ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സാ. ശാ​ന്തി കൃ​ഷ്ണ, നി​ഷാ സാ​രം​ഗ്, ഇ​വ പ​വി​ത്ര​ൻ എ​ന്നി​വ​രാ​ണ് ജയറാമിന്‍റെ സ​ഹോ​ദ​രി​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്നത്.

ക​നി​ഹ, അ​ന്നാ രേ​ഷ്മ രാ​ജ​ൻ, ഇ​ന്ന​സെ​ന്‍റ്, ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, നി​യാ​സ് ബ​ക്ക​ർ തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു. സു​ധീ​ർ സു​രേ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണ​വും ര​ഞ്ജ​ൻ ഏ​ബ്ര​ഹാം എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. പെ​ൻ ആ​ൻ​ഡ് പെ​ൻ​സി​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷി​നോ​യ് മാ​ത്യു ആണ് ചിത്രം നിർമിക്കുന്നത്.