ലക്ഷങ്ങൾ നൽകിയാൽ പോലും വൃക്ക ലഭിക്കാത്ത ഈ കാലത്ത് യാതൊരു പരിചയ മുമില്ലാത്ത ഒരു വീട്ടമ്മയ്ക്ക് സ്വന്തം വൃക്ക നൽകി ജീവിതം തുടരാൻ അവസരം നൽ കിയ സജിയാണ് (45)നാട്ടിലെ താരം.

വളരെ ചെറുപ്പം മുതലേ കൂലിപ്പണി ചെയ്ത് തൻ്റെ കുടുംബാംഗങ്ങളെ പോറ്റിയിരുന്ന സജി തൻ്റെ പ്രവർത്തന മേഖല കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നിന്നും കോഴിക്കോട് മേഖലയിലേക്ക് മാറ്റി. സ്ഥലക്കച്ചവടത്തിൻ്റെ ഇടനിലക്കാരനായി പ്രവർത്തിച്ചു വരവേ ഇവിടെ വെച്ച് ഇരു വൃക്കകളും നഷ്ടപ്പെട്ട ഒരു യുവതിയുമായി പരിചയപ്പെട്ടു.ഇവർക്ക് സ്വ മേധയാ വൃക്ക നൽകുവാൻ ബൻധുക്കൾ പോലും തയ്യാറാകാത്ത സ്ഥിതിയിലായി രുന്നു.
സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഇവർക്ക് വില കൊടുത്ത് വൃക്ക വില കൊടുത്ത് വാങ്ങാൻ  പണവുമില്ലാത്ത സ്ഥിതിയുമായിരുന്നു. ഇങ്ങനെ വിഷമിച്ചിരി ക്കുമ്പോഴാണ് യുവതിക്ക് വൃക്ക നൽകാൻ സജി മുന്നോട്ടു വന്നത്. പിന്നെ എല്ലാം പെ ട്ടെന്നായിരുന്നു. ബൻധപ്പെട്ട രേഖകൾ എല്ലാം ശരിയാക്കി ഓപ്പറേഷനിലൂടെ വൃക്ക മാ റ്റിവെച്ചു. വൃക്ക നൽകിയ സജിക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. വൃക്ക ദാനം ചെയ്ത പാറത്തോട് കണ്ണംകൂടിയിൽ സജി പാറത്തോട് – ഇടക്കുന്നം റോഡിലെ പുളിമാക്കൽ പടിയിലെ കണ്ണംകുടിയിൽ വീട്ടിൽ വിശ്രമത്തിലാണ്.