കൊ​ല്ല​മു​ള: ലി​റ്റി​ൽ​ഫ്ള​വ​ർ സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​തി​ന്‍റെ വെ​ഞ്ചെ​രി​പ്പു ന​ട​ത്തി.പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട സം​സ്ഥാ​ന​ജ​ന​തയുടെ പൊ​തു​നി​ല​പാ​ടു​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സ്കൂ​ളി​ന്‍റെ ജൂ​ബി​ലി​യാ​ഘോ​ഷം ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഉ​പേ​ക്ഷി​ച്ചാ​ണ് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സോ​ജി ചെ​റു​ശേ​രി​ൽ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​യി​സ് ആ​റ്റു​ചാ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ് മ​ടു​ക്ക​ക്കു​ഴി, പി​ടി​എ, അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

LEAVE A REPLY