വേനല്‍ക്കാലത്തെ പൊള്ളുന്ന ചൂടില്‍ ഉള്ളുതണുപ്പിച്ച ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില.  മുന്തിയ ഇനത്തിന് കിലോ 150 രൂപ വരെയാണ് ഇത്തവണ വില വര്‍ധിച്ചത്. ഇട ത്തരം നാരങ്ങയ്ക്ക് മേഖലയില്‍ രണ്ടാഴ്ച മുന്‍പ് നൂറു രൂപയായിരുന്ന വില ഇപ്പോള്‍ കുറഞ്ഞ് 75 ലെത്തി നില്‍ക്കുന്നു. ഒരു നാരങ്ങയ്ക്ക് വലിപ്പമനുസരിച്ച് 5 മുതല്‍ 10 രൂപ വരെയാണ് വില. ഇടുക്കിയിലെ കട്ടപ്പനയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നാരങ്ങാകൃഷി യുണ്ടെങ്കിലും സംസ്ഥാനത്തിന് ആവശ്യമായതിന്റെ ഒരു ശതമാനം ഉത്പാദനം മാത്രമാ ണ് ഇവിടെ നടക്കുന്നത്.
 തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്ത് ദിനംപ്രതി ടണ്‍ കണക്കിന് ചെറുനാരങ്ങ എത്തുന്നത്. മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നും നാരങ്ങയെത്തുന്നു ണ്ട്. ചൂട് കൂടിയ കാലാവസ്ഥയാണ് ഉത്പാദനം കുറയ്ക്കുന്നത്. സമീപ കാലത്തായി അന്തരീക്ഷ താപനിലയില്‍ വര്‍ധനവുണ്ടായതോടെ ഒരോ വര്‍ഷവും വിളവ് കുറയുന്ന തായി കര്‍ഷകര്‍ പറയുന്നു. തമിഴ് നാട്ടിലെ പുളിയംകുടിയില്‍  നിന്നാണ് തെക്കന്‍, മധ്യ കേരളത്തിലേക്ക് ആവശ്യമായ നാരങ്ങയില്‍ അധികവും ഇറക്കുമതി ചെയ്യുന്നത്. വടക്ക ന്‍ കേരളത്തില്‍ കൂടുതലായി ആന്ധ്രയില്‍ നിന്നാണ് നാരങ്ങയെത്തുന്നത്.
ആന്ധ്ര നാരങ്ങയ്ക്ക് തോടിന് കട്ടി കുറവായതിനാലും നീര് അധികമുള്ളതിനാലും ആവ ശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ആവശ്യപ്പെടുന്നതിന്റെ പത്ത് ശതമാനം പോലും എത്തി ക്കാന്‍ ഇവര്‍ക്കാകുന്നില്ലെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. ചൂട് കൂടിയതോടെ നാര ങ്ങയുടെ ആവശ്യവും കൂടി. ഇതും വിലക്കയറ്റത്തിന് കാരണമായി. ശീതളപാനീയ വിപ ണിയില്‍ പാനീയങ്ങള്‍ എറെയുണ്ടെിലും നാരങ്ങാ വെള്ളത്തിനാണ് വില്‍പ്പന കൂടുതലും ആവശ്യക്കാര്‍ ഏറെയും. ഉത്പാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്ത തോടെ വില കുതിച്ചുയര്‍ന്നു.
കിലോ 30-50 രൂപയായിരുന്ന നാരങ്ങയാണ് സെഞ്ച്വുറി കടന്നത്. തമിഴ്നാട്ടിലെ പുളിയ ന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് ദിനംപ്രതി ടണ്‍ കണക്കിനു ചെറുനാ രങ്ങ കേരളത്തിലേക്ക് എത്തുന്നത്. നാരങ്ങാവില കൂടിയതിനാല്‍ വെള്ളത്തിന് വില കൂ ട്ടാനാകുന്നില്ലെന്ന് ജ്യൂസ് പാര്‍ലറുകാര്‍ പറയുന്നു. 12 മുതല്‍ 20 രൂപ വരെയാണ് നാര ങ്ങാ വെള്ളത്തിന് വില