കണമല : അർധരാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രക്ത സമ്മർദ്ദം താഴ്ന്ന് കുഴഞ്ഞ് വീണ് ബോധരഹിതനായ തീർത്ഥാടക ബസിൻറ്റെ ഡ്രൈവറെ പെട്ടന്ന് ആശുപ ത്രിയിലെത്തിച്ച് ലൈഫ് ഗാർഡ് ജീവൻ രക്ഷിച്ചു. അടിയന്തിര ചികിത്സ കിട്ടാൻ അൽപ സമയം കൂടി വൈകിയിരുന്നെങ്കിൽ ജീവഹാനി സംഭവിച്ചേക്കാമായിരുന്നെന്ന്ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കാളകെട്ടിയിലാണ് സംഭവം.

നദിയിൽ കുളിക്കുന്ന തീർത്ഥാടകരുടെ സുരക്ഷക്കായി പഞ്ചായത്ത് നിയോഗിച്ച ലൈഫ് ഗാർഡ് കാരുവളളിയിൽ സോനു ആണ് രക്ഷാപ്രവർത്തകനായി മാതൃകയായത്. ശബരി മല തീർത്ഥാടകരുമായി എത്തിയ ബസിൻറ്റെ ഡ്രൈവർ വയനാട് കൽപ്പറ്റ സ്വദേശി ജെയിംസ് ആണ് കുഴഞ്ഞുവീണ് അവശനായത്. നദിയിലെ കടവിൽ ഡ്യൂട്ടിക്കിടെ ഹോട്ടലിലെത്തിയപ്പോഴാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാൾ അവശനായി വീണ് ബോധരഹിതനായത് കണ്ടതെന്ന് സോനു പറഞ്ഞു.പൾസ് താഴ്ന്ന് ദുർബലമായ നിലയിലാണെന്ന് പരിശോധിച്ചറിഞ്ഞ സോനു അർധരാത്രി യിൽ ഓടി സുഹൃത്തിൻറ്റെ വാഹനമെത്തിച്ച് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയി ലേക്ക് കൊണ്ടുപോയി. പെട്ടന്ന് ചികിത്സ കിട്ടിയ ജെയിംസിന് ആരോഗ്യനില വീണ്ടെടു ക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ഈ സമയമത്രയും പരിചരണവും സഹായവുമാ യി സോനു ഒപ്പമുണ്ടായിരുന്നു.

ആരെന്ന് പോലും തിരക്കാതെ ഒരു പരിചയവുമില്ലാത്ത യാളെ രക്ഷിക്കാൻ അർധരാത്രി യിൽ കിഴക്കൻ മലയോരത്ത് തുണയായ സോനുവിനെ കെട്ടിപ്പിടിച്ചാണ് ജെയിംസ് നന്ദി പറഞ്ഞത്. നാടിന് അഭിമാനം പകർന്ന സോനുവിനെ അനുമോദിക്കാൻ വിവരങ്ങളറി ഞ്ഞ് നിരവധി നാട്ടുകാരുമെത്തി.