കാഞ്ഞിരപ്പള്ളി :നാടിന്റെ അഭിമാനമായി മുക്കൂട്ടുതറ ചെങ്ക്രോത് ലിബിന്‍ ജേക്കബിന് സംസ്ഥാന ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടം .കണ്ണൂരില്‍ നടന്ന മത്സരത്തില്‍ സീനിയര്‍ , ജൂനിയര്‍ വിഭാഗങ്ങളിലാ ണ് ലിബിന്‍ സ്വര്‍ണ മെഡലുകള്‍ നേടിയത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമി നിക്‌സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ലിബിന്‍ കോളേജ് യൂണിയ ന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‌സിലറുമാണ് .

ദേശീയ തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ വെങ്കലവും,സബ്ജൂനിയര്‍ വി ഭാഗത്തില്‍ ഏഷ്യന്‍ മീറ്റില്‍ വെള്ളിമെഡലും ലിബിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടും സെന്റ് ഡൊമിനിക്സ് കോളേജിലെ കായികാ ദ്ധ്യാപകന്‍ പ്രവീണ്‍ തര്യന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത് .മുക്കൂട്ടുതറ മുപ്പത്തഞ്ചാം മൈല്‍ ചെങ്ക്രോത് റെജി,ജീന ദമ്പതി കളുടെ മക നാണ് ലിബിന്‍.ഇതേ കോളേജിലെ രാഹുല്‍ രഘുവിനാണ് വെങ്കല മെഡല്‍.രാഹുല്‍ രഘു

കായികാദ്ധ്യാപകന്‍ പ്രവീണ്‍ തര്യന്‍

LEAVE A REPLY