എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​തു മു​ന്ന​ണി കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ ശനിയാഴ്ച്ച പൊ​ൻ​കു​ന്ന​ത്ത് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് രാ​ജേ​ന്ദ്ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എംഎൽഎ  ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, കെ.​ജെ. തോ​മ​സ്, റ​ജി സ​ഖ​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മതേതര രാഷ്ട്രീയവും, സമാനതകൾ ഇല്ലാത്ത കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ വികസന കാര്യങ്ങളും, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും വിശദീകരിക്കും

വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​തി​നാ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. എ​ൽ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​എ. ഷാ​ജി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ഗി​രീ​ഷ് എ​സ്. നാ​യ​ർ, വി.​ജി. ലാ​ൽ, ഷെ​മീം അ​ഹ​മ്മ​ദ്, മോ​ഹ​ൻ ചേ​ന്ദം​കു​ളം, എ.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം, സ​ണ്ണി​ക്കു​ട്ടി അ​ഴ​ക​മ്പ്ര, പി.​എ. താ​ഹ, ജോ​ബി കേ​ളി​യാം​പ​റ​മ്പി​ൽ, ഷ​മീ​ർ ഷാ, ​റ​സാ​ഖ്, വ​ർ​ഗീ​സ്, ജോ​സ് മ​ടു​ക്ക​ക്കു​ഴി, മ​നോ​ജ് പ​ള്ളി​ക്ക​ത്തോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു