ദക്ഷിണകേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യ ത്തിൽ അനുസ്മരണ സമ്മേളനം നടന്നു.കാഞ്ഞിരപ്പള്ളി തോട്ടുമുഖം മസ്ജിദ് മുൻ ഇമാം അബ്ദുസമദ് മൗലവി യുടെ വേർപാടിൽ ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ അ നുശോചിച്ചു.കാഞ്ഞിരപ്പള്ളി മേഖല പ്രസിഡണ്ട് നിസാർ മൗലവി അധ്യക്ഷത വഹിച്ച യോഗം ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല സെക്രട്ടറി അബ്ദു നാസർ മൗലവി ഉദ്ഘാട നം ചെയ്തു.
യോഗത്തിൽ ഹസ്സൻ മൗലവി പനമരം മുഖ്യപ്രഭാഷണം നടത്തി കാഞ്ഞിരപ്പള്ളിയിൽ നിന്നും ധാരാളം പണ്ഡിതന്മാർ അറിവുകൾ നേടിയിട്ടുണ്ടെങ്കിലും കാഞ്ഞിരപ്പള്ളിക്കാ രായ അറിവ് നേടിയ പണ്ഡിതർ വളരെ കുറവാണെന്നും കാഞ്ഞിരപ്പള്ളിയിലെ കുറ ഞ്ഞ പണ്ഡിതന്മാരിൽ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അബ്ദുസമദ് മൗലവി എന്നും യോഗം അനുസ്മരിച്ചു.
ബഷീർ മൗലവി,സൈനുല്‍ ആബിദീൻ മൗലവി, ഇസ്മായിൽ മൗലവി, അബ്ദുസമദ് മൗ ലവി ചാമംപതാൽ, സാദിഖ് മൗലവി, അബ്ദുല്‍ ജലീല്‍ മൗലവി,ഹബീബുല്ല മൗലവി എന്നിവർ സംസാരിച്ചു.