സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് കൂടു തല്‍ സ്ത്രീകള്‍ എത്തിയാല്‍ പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഉള്ളത് പരിമിതമായ സൗകര്യങ്ങള്‍ മാത്രം. നിലവില്‍ അയല്‍ സംസ്ഥാന ങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ രണ്ട് കോടിയില്‍പരം ഭക്തരും എരു മേലി വഴിയാണ് ശബരിമലയിലേക്ക് പോകുന്നത് എന്നതിനാല്‍ പരിമി തമായ സൗകര്യങ്ങളില്‍ വീര്‍പ്പു മുട്ടുന്ന എരുമേലിയില്‍ ഏറെ ബുദ്ധിമു ട്ടേണ്ടി വരും അധികൃതര്‍.

നിലവില്‍ ഒരു ദിവസം എത്തുന്ന അഞ്ചര ലക്ഷത്തോളം വരുന്ന ഭക്തര്‍ ക്ക് ദേവസ്യം ബോര്‍ഡ് വക 700 പേര്‍ക്ക് വിശ്രമിക്കാനുള്ള അഞ്ച് ഷെല്‍ട്ട റുകളും 250 ശുചിമുറികളും 100ല്‍ താഴേ കുളിമുറികളുമാണുള്ളത്. ഇതി ല്‍ ഒരു ഭാഗം സ്ത്രീകള്‍ക്കായി തല്‍ക്കാലം മാറ്റിവെക്കും. പിന്നീടുള്ള തുറ ന്ന സ്ഥലത്തുള്ള ഷവര്‍ ബാത്ത് ഒരു ഭാഗം മറകെട്ടി നല്‍കുന്നതാണന്നും സീസണിന് ഒന്നര മാസക്കാലം മാത്രമുള്ളതിനാല്‍ അടിസ്ഥാ സൗകര്യങ്ങ ള്‍ ഒരുക്കാന്‍ ഈ സീസണില്‍ സാധിക്കില്ലന്നും ദേവസ്യം ഓഫീസര്‍  പറഞ്ഞു.

കൂടാതെ കൂടുതല്‍ ചികില്‍സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്ന തിനൊപ്പം കൂടുതല്‍ വനിതാ പോലീസിനെയും വിന്യസിക്കേണ്ടി വരും. ഒപ്പം സ്ത്രീകള്‍ക്കുള്ള കുളിക്കടവുകളും ശുചി മുറികളും തയാറാക്കാന്‍ ഈ സീസണില്‍ സാധിക്കില്ലാത്തതിനാല്‍ താല്‍ക്കാലിക സംവിധാനമൊ രുക്കാന്‍ അധികൃതര്‍ നടപടിക്ക് തയാറാവുകയാണ്.

പരമ്പരാഗത കാനനപാതയിലൂടെ വനിതാ തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ പേരുത്തോട്, അഴുത, കാളകെട്ടി, കല്ലിടാംകുന്ന്, കരിമല വഴിയില്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടി യും വരും.പോലീസ് വലക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം തീര്‍ത്ഥാടക വേഷത്തിലെത്തുന്ന വനിത മോഷ്ടാക്കളായിരിക്കും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഒന്നര മാസം മാത്രം അടുത്ത് നില്‍ക്കേ സ്ത്രീക്കായുള്ള പ്രത്യേക അടിസ്ഥാന സൗകര്യ വികസനം ഒരു അധികൃതര്‍ക്ക് കീറാമുട്ടിയാകുമെന്നുറപ്പ്.