മുണ്ടക്കയം∙ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വേലനിലം പൊട്ടംകുളം
കെ.വി.കുര്യൻ അന്തരിച്ചു.കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിൽ നിന്നും
1965,71, 77 ലും കാലങ്ങളിൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപെട്ടു.1964
മുതൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റായും, 2004 മുതൽ അഞ്ചു വർഷം
അംഗമായും പ്രവർത്തിച്ചു. രണ്ടര‌ പതിറ്റാണ്ടിലധികമായി മുണ്ടക്കയം സഹകരണ
ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ടിച്ചു.

1952 ൽ കോൺഗ്രസ് പ്രവർത്തകനായിരാഷ്ട്രീയ ജീവിതം തുടങ്ങി. 1954 ൽ കെപിസിസി അംഗമായി. 1964 ൽ കേരളകോൺഗ്രസിലേയ്ക്ക് ചേക്കേറി. പരേതനായ മുൻ ആഭ്യന്ത രമന്ത്രിപി.ടി.ചാക്കോയുടെ അനുഭാവികൾ കേരള കോൺഗ്രസ് രൂപീകരിച്ചപോൾ കെ.വി.കുര്യനെകോട്ടയം ജില്ലാ പ്രസിഡന്റായും തിരഞ്ഞെടുത്തു. 1977ൽ കേരള കോൺഗ്രസിന്റെചെയർമാനായി. 1985 ൽ കേരള കോൺഗ്രസ് വിട്ട് കെ.വി. കുര്യൻ കോൺഗ്രസിലേയ്ക്ക്മടങ്ങി.

ആലപ്പുഴ നെരോത്ത് കുടുംബാംഗം അമ്മിണിയാണ് ഭാര്യ. മക്കൾ: ജോർജ് കുര്യൻ,
ജോൺ കുര്യൻ, കെ.കെ.കുര്യൻ, കുഞ്ഞുമേരി, ഏലമ്മ, ത്രേസ്യാമ്മ, റോസി.
മരുമക്കൾ: ജെസി അക്കരക്കുളം (ആലപ്പുഴ), കൊച്ചുറാണി ആനത്താനം
(കാഞ്ഞിരപ്പള്ളി), അന്ന പറമ്പിൽ (കാഞ്ഞിരപ്പള്ളി), ടി.സി.ജോസഫ്,
തേവർകാട്ട്, മാത്യു ജോർജ് ചാലിശേരി (തൃശൂർ), കെ.ടി.ജെ.തോമസ് ,
കരിപ്പാപ്പറമ്പിൽ, പരേതനായ തൊമ്മി ചാക്കോള (തൃശൂർ)