ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിരോധത്തിന് കാരണം കുറവിലങ്ങാട് മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിന്റെ പേരിലാണെന്ന കന്യാസ്ത്രീയുടെ പരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചതാണ് രാത്രി സമയങ്ങളിൽ മഠത്തിൽ തങ്ങുന്നത് എതിർക്കാൻ കാരണം.മദർ സുപ്പീരിയറിന് അയച്ച കത്താണ് പുറത്ത് വന്നത്.
2017 ഡിസംബര്‍ 15ന് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.2014 മുതല്‍ 2016വരെയുള്ള കാലയളവിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു
ഇതിന്റെ ഭാഗമായി ബിഷപ്പ് രാത്രി മഠത്തില്‍ തങ്ങുന്നതിനെ താൻ എതിർത്തു. സത്യാ വസ്ഥ അറിയാമായിരുന്നിട്ടും ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള തന്റെ അന്തസ് സംരക്ഷിക്കാന്‍ സുപ്പീരിയര്‍ ശ്രമിച്ചില്ല. കുറവിലങ്ങാട് മഠത്തില്‍ വച്ച് തനിക്ക് മരു ന്നുവാങ്ങുന്നതിനോ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ പണം നല്‍കുകയില്ലായി രുന്നുവെന്നും കന്യാസ്ത്രീ പറയുന്നു.
2017 ഫെബ്രുവരി 9ന് മിഷണറീസ് ഓഫ് ജീസസിന്റെ കേരള ഇന്‍ ചാര്‍ജ് സ്ഥാനത്തു നിന്നും തന്നെ മാറ്റി. പിന്നീട് ഈ തീരുമാനത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്ന് സുപ്പീരിയര്‍ തന്നെ പറഞ്ഞു. സ്ഥലം മാറ്റക്കാര്യത്തില്‍ ബിഷപ്പ് എന്തിനിടപെട്ടുവെ ന്നും കന്യാസ്ത്രീ ചോദിക്കുന്നു. 2017 നവംബര്‍ 30ന് തനിക്കും കുറച്ചു കന്യാസ്ത്രീ കള്‍ക്കുമെതിരെ ജലന്ധര്‍ പോലീസിന് ബിഷപ്പ് ഫ്രാങ്കോ പരാതി നല്‍കി. തങ്ങള്‍ ബിഷപ്പിനെ ബ്ലാക്കമെയില്‍ ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
ഇക്കാര്യം കേരളത്തിലെ ഇന്‍ ചാര്‍ജ് മുഖേന താന്‍ അറിയിച്ചിരുന്നുവെന്നും കന്യാ സ്ത്രീയുടെ പരാതിയിലുണ്ട്. തന്റെ ഈ പരാതികളൊക്കെ കണ്ടുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ തനിക്കെതിരെ ചില കള്ളപരാതികള്‍ നല്‍കിയതെന്നും കന്യാസ്ത്രീ ആരോപി ക്കുന്നുണ്ട്. ശക്തമായ തെളിവുകൾ പുറത്ത് വന്നതോടെ അന്വേഷണ സംഘം ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കണൂർ ജില്ലയിലെ സ്ഥാപനങ്ങളിലും പരിശോധിക്കു.
കുറവിലങ്ങാട്ട് പല തവണ വന്ന് പോയ ബിഷപ്പ് കണ്ണൂരിലും വന്നിരുന്നോ എന്നാണ് പ്രധാമായും അന്വേഷിക്കുന്നത്.