വേനൽ ചൂടിൽ ആശ്വാസം പകർന്ന് സപ്ലൈകോ. കുപ്പിവെള്ളം കുറഞ്ഞ നിരക്കിൽ വിത രണം ചെയ്താണ് സപ്ലൈകോ ജനങ്ങൾക്ക് ആശ്വാസമേകുന്നത്. പൊതുവിപണിയിൽ ഇ രുപത് രൂപ വരെയാണ് ഒരു ലിറ്റർ കുപ്പിവെള്ളത്തിന് വില ഈടാക്കുന്നത്. എന്നാൽ സപ്ലൈക്കോ ഒരു ലിറ്റർ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് പതിനൊന്ന് രൂപയ്ക്കാണ്. അതായത് ഒൻപത് രൂപയുടെ വ്യത്യാസം.സപ്ലൈക്കോയുടെ ഈ നീക്കം വലിയ ആശ്വാ സമാണ് ജനങ്ങൾക്ക് നൽകുന്നത്. എന്നാൽ കാര്യമായ പ്രചാരണംലഭിക്കാത്തതിനാൽ കൂ ടുതൽ ആളുകളും ഈവിവരം അറിഞ്ഞ് വരുന്നതെയൊള്ളു.

സംസ്ഥാനമൊട്ടാകെയുള്ള സപ്ലൈക്കോയുടെ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് പതിനൊന്ന് രൂപയ്ക്ക് കുപ്പിവെള്ളം ലഭിക്കും. ഒരാൾക്ക് എത്ര കുപ്പിവെള്ളം വേണമെങ്കിലും വാ ങ്ങുവാനും കഴിയും. നേരത്തെ കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ കമ്പനികൾ തീരുമാനിച്ചിരുന്നുവെങ്കിലും വിപണിയിൽ ഇത് പ്രതിഫലിച്ചിരുന്നില്ല. ഇരട്ടിയിലധികം ലാഭത്തിനാണ് വ്യാപാരികൾ ഇപ്പോഴും കുപ്പിവെള്ളം വിതരണം ചെയ്യുന്നത്. വേനൽ ശക്തമാവുകയും ചൂടിന്റെ കാഠിന്യം വർധിക്കുകയും ചെയ്തതോടെ കുപ്പിവെള്ളത്തി ന്റെ ആവശ്യം വർധിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.