കുന്നുംഭാഗത്ത് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി. കുന്നുംഭാഗം – മറ്റത്തിൽപ്പടി റോഡിൽ ഒറ്റപ്ലാക്കൽ കവലയ്ക്ക് സമീപമുള്ള തോട്ടിലേയ്ക്കാണ് ചൊവ്വാഴ്ച രാത്രി 1.30 ഓടെ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളിയത്. നിരവധി കുടുംബങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തോട്ടിൽ മാലിന്യം നിറഞ്ഞ അവസ്ഥയാണ്. ഈ തോട് മണിമലയാറുമായാണ്  സംഗമിക്കുന്നത്.  അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് വീടുകളിൽ പോലും ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് പ്രദേശവാ സികൾ പറയുന്നു. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സ്വദേശികളാണ് പ്രതികളെന്നാ ണ് സൂചന.