കു​മ​ളി​ക്ക് സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.അ​പ​ക​ട​ത്തി​ൽ​നി​ന്നും ഏ​ഴ് വ​യ​സു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ല​ത്തി​ൽ ഇ​ടി​ച്ച​പ്പോ​ൾ വാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു വ​യ​സു​കാ​ര​ൻ ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി ഹ​രി​ഹ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​തി​നാ​ൽ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ഒ​രു വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യെ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.
മ​റ്റൊ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തേ​നി​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ നാ​ഗ​രാ​ജ് (46), ദേ​വ​ദാ​സ് (55), ശി​വ​കു​മാ​ർ (45), ച​ക്കം​പെ​ട്ടി സ്വ​ദേ​ശി മു​നി​യാ​ണ്ടി (55), ക​ന്നി സ്വാ​മി (60), ഷ​ണ്മു​ഖ സു​ന്ദ​ര​പു​രം സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ (43) എ​ന്നി​വ​ർ മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ത്തി​യാ​യ കു​മ​ളി​യി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കൊ​ട്ടാ​ര​ക്ക​ര ദി​ണ്ഡി​ക്ക​ൽ ദേ​ശീ​യ പാ​ത​യി​ലെ പാ​ല​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു പോ​കു​ന്ന പെ​ൻ സ്റ്റോ​ക്കു​ക​ളി​ലൊ​ന്നി​നു മു​ക​ളി​ലേ​ക്കാ​ണ് കാ​ർ വീ​ണ​ത്.
മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം തേ​നി​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.