കൊല്ലത്ത് യുവ ഡോക്ടർ വന്ദന ദാസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്‌ യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ച പ്രതിഷേധ പ രിപാടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എംപി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ ആഭ്യന്തരത്തിൽ വൻ പരാജയമാണന്നും ഭരണകൂടത്തെ നോക്കു കുത്തിയാക്കി ഗുണ്ടകൾ അഴിഞ്ഞാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുര ക്ഷയെ മുൻനിർത്തി ഭരണത്തിൽ വന്ന സർക്കാർ സ്ത്രീകൾക്ക് ഭീഷണിയായി മാറി യിരിക്കുകയാണ്. കൃത്യമായ ചട്ടങ്ങൾ പാലിക്കാതെ  നടന്നതിനാൽ ആണ് വന്ദന ദാ സ് എന്ന നാളെയുടെ പ്രതീക്ഷയായ യുവ ഡോക്ടറുടെ ജീവൻ ഹനികേണ്ടിവന്നത് എ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യ ൻ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ്‌ ജോർജ് പയസ്, സം സ്ഥാന  ഭാരവാഹികളായ ജിത്തു ജോസ്, സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ്‌ ജി ല്ലാ ഭാരവാഹികളായ എംകെ ഷമീർ, അനീഷ തങ്കപ്പൻ, ലിബിൻ ഐസക്, ജിതിൻ ജോർജ്, റാഷ്മോൻ, കെഎസ്‌യു നേതാക്കന്മാരായ,എബിൻ ആന്റണി യെഷ്വന്ത്, അർ ജുൻ രമേശ്‌, ജെസ്റ്റസ്പുതുശേരി, അലൻ ഷാജി, അശ്വിൻ സാബു, പാർഥിവ് സലി മോൻ, അമിൻ നജീബ്, ഷൈൻ, അലൻ പാമ്പുരി, തോമസുകുട്ടി തുടങ്ങിയവർ സംസാരിച്ചു.