പ്രളയത്തിൽ തകർന്ന എരുമേലി കെഎസ്ആർടിസി ഡിപ്പോയ്ക്ക് പുതിയ കെട്ടിടംനി ർമിക്കണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ആ വശ്യപ്പെട്ടു. എരുമേലിയിൽ നിന്നും നിർത്തിവെച്ച ആനക്കാംപൊയിൽ ഉൾപ്പെടെ യു ള്ള ഷെഡ്യുളുകൾ ലാഭകരമായ വിധത്തിൽ പുനക്രമീകരിച്ച് മലയോര ഹൈവേയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും അസോസിയേഷൻ യൂണിറ്റ് സമ്മേള നം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ്‌ വി ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ സുരേഷ് സ മ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എബി ഡേവിഡ് പ്രവർത്തന റിപ്പോർട്ടും ട്രെഷ റർ അജാസ് ലത്തീഫ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, സർവീസി ൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ്,ജില്ലാ സെക്രട്ടറി എം.കെ ആശേഷ്,സംസ്ഥാന കൗൺസി ൽ അംഗം അനൂപ് അയ്യപ്പൻ,സി ഐ ടി യു കോർഡിനേഷൻ സെക്രട്ടറി മുരളീധരൻ, പി എൻ മോഹനൻ, പിഎം അനീഷ്കുമാർ എന്നിവർ സംസാരിച്ചു.
വി ബാബു(പ്രസിഡന്റ്‌), എബി ഡേവിഡ് (സെക്രട്ടറി), അജാസ് ലത്തീഫ് (ട്രെഷറർ) എന്നിവർ ഭാരവാഹികളായി 12 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു