പൊന്‍കുന്നം KSRTC ഡിപ്പോയ്ക്ക് ദിവസവരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പേയെ കരകയറ്റാന്‍ ഒരു ദിവസം 414550 രൂപ എന്ന നിലയില്‍ വരുമാനം നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിപ്പോ ദിവസവരുമാനത്തില്‍ ശരാശരി നൂറ് ശതമാനത്തിന് മുകളില്‍ വരുമാന നേട്ടം കൈവരിച്ചത്.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പ് കുത്തകുത്തുകയായിരുന്ന പൊന്‍കുന്നം KSRTC ഡിപ്പോ.സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളെ ലാഭത്തിലാക്കാന്‍ KS R TC MD വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പൊന്‍കുന്നം ഡിപ്പോയക്ക് 4 14550 രൂപ ദിവ സവരുമാനമായി നിശ്ചയിച്ചത്.ഇതേ തുടര്‍ന്നാണ് ദിവസവരുമാനത്തില്‍ നൂറ് ശതമാന ത്തിന് മുകളില്‍ വരുമാന നേട്ടം ഡിപ്പോ കൈവരിച്ചത്.കഴിഞ്ഞ 3 ആഴ്ചകളിലായാണ് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായത്. എറണാകുളം സെന്‍ട്രല്‍ സോണിന്റെ കീഴിലാണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. വരുമാന വര്‍ദ്ധനവിന് പുറമേ സോണിലെ 2 സ്ഥാനവും കൈവരിക്കാന്‍ കഴിഞ്ഞതായി ATO എസ്. രമേശ് പറഞ്ഞു.

നിലവില്‍ 34 RTC സര്‍വ്വീസും,2 ജെന്‍ട്രം ബസ്സുമുള്‍പ്പെടെ 36 സര്‍വ്വീസാണ് ഇവിടെ ഉള്ള ത്.പുനലൂര്‍-മുണ്ടക്കയം, പാലാ- മുണ്ടക്കയം ചെയിന്‍ സര്‍വ്വീസുകളാണ് ഡിപ്പേയുടെ പ്ര ധാന വരുമാന’ മാര്‍ഗ്ഗം:ഇതില്‍ പാലാ മുണ്ടക്കയം സര്‍വ്വീസില്‍ ദിവസേന ആറായിര ത്തോളം രൂപയുടെയും, പുനലൂര്‍ മുണ്ടക്കയം സര്‍വ്വീസില്‍ പതിമൂവായിരത്തോളം രൂപയുടെയും വര്‍ദ്ധനവാണ് ഉണ്ടായത്. 36 സര്‍വ്വീസുകളാണ് ഉള്ളതെങ്കിലും ഡ്രൈവര്‍ മാരുടെ കുറവ് മൂലം 33 സര്‍വ്വീസുകള്‍ മാത്രമണ് പ്രവര്‍ത്തിക്കുന്നത്. 107 ഡ്രൈവര്‍മാ രാണ് ഇവിടെയുള്ളത് ഇതില്‍ 30 ഓളം പേര്‍ വര്‍ക്ക് അറൈജ്‌മെന്റിന്റെ ഭാഗമായി വിവിധ ഡിപ്പോകളിലാണ്.

നിലവില്‍ 74 ഡ്രൈവര്‍മാരാണിവിടെ ഉള്ളത് .സര്‍വ്വീസുകള്‍ കാര്യക്ഷമമായി നടക്കണ മെങ്കില്‍ 84 ഓളം ഡ്രൈവര്‍മാരും അതിനനുസൃതമായി കണ്ടക്ടര്‍മാരും വേണം.നിലവി ല്‍ 10 പേരുടെ കുറവുണ്ട് ഇത് കൂടി പരിഹരിച്ചാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടു ത്തി വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.