എരുമേലി : ശബരിമല മണ്ഡലകാലം കഴിഞ്ഞതോടെ കെഎസ്ആർടിസി എരുമേലി സെ ന്റർ നടത്തിയ കണക്കെടുപ്പിൽ തെളിഞ്ഞത് നഷ്‌ടങ്ങൾ. ഇത്തവണ എരുമേലി -പമ്പ ടി ക്കറ്റ് ചാർജിൽ 23 രൂപയുടെ അധിക വർധനവുണ്ടായിട്ടും വരുമാനത്തിൽ ഏഴ് ലക്ഷം രൂപയോളം കുറഞ്ഞെന്ന് മാത്രമല്ല യാത്രക്കാരിൽ ഒന്നര ലക്ഷം പേരുടെ കുറവുമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 5805512 രൂപ കള ക്ഷൻ കിട്ടിയ സ്ഥാനത്ത് ഇത്തവണ 5122030 രൂപയാണ് ലഭിച്ചതെന്ന് സെന്ററിന്റെ ചാർജ് ഓഫീസർ പോൾസൺ പറഞ്ഞു.
683482 രൂപയാണ് ഇത്തവണ വരുമാനത്തിൽ കുറഞ്ഞത് . കഴിഞ്ഞ തവണ 221864 പേ ർ ആയിരുന്നു ആകെ യാത്രക്കാർ. ഇത്തവണ യാത്രക്കാർ 70669 പേർ ആണ്. യാത്രക്കാ രുടെ എണ്ണം മൂന്നിരട്ടിയായാണ് കുറഞ്ഞത്. ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുമതി നൽകി സുപ്രീം കോടതി വിധി വരികയും ഇതേതുടർന്ന് കലാപ സമാനമായ സ്ഥിതിയിലേക്ക് ശബരിമല ദർശനം മാറുകയും ചെയ്തതോടെയാണ് വൻ നഷ്ടവും ഒപ്പം ഭക്തരായ യാത്രക്കാർ വൻ തോതിൽ കുറയുന്നതിലുമെത്തിയത്. എം പാനൽ ജീവനക്കാ രെ പിരിച്ചുവിട്ടത് മൂലം സർവീസ് മുടക്കമുണ്ടാവുകയും ചെയ്തു.
ഇതും വരുമാനത്തെ പ്രതികൂലമാക്കി. കഴിഞ്ഞ മണ്ഡലകാലത്തും ഇത്തവണയും പത്ത് ബസുകളാണ് സ്പെഷ്യൽ സർവീസ് നടത്തിയത്. തീർത്ഥാടനകാലത്ത് എല്ലായ്പോഴും ലാഭവും മികച്ച കളക്ഷൻ റിക്കാർഡും കൈവരിക്കുകയും ഇടക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം വരുമാനത്തിൽ നേടുകയും ചെയ്തതാണ് എരുമേലി സെന്റർ .