പെരുവന്താനത്തിന് സമീപം കെ.എസ്.ആർ.ട്ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 പേ ർക്ക് പരിക്ക്. മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കുഴിയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. വൈകുന്നേരം 3.20 ഓടെയായിരുന്നു അപകടം. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.

നേരിയ ചാറ്റൽ മഴയിൽ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.റോഡിൽ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കി ലും റബർ മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസിലുണ്ടായിരുന്നു. ഈ സമയം എരുമേലിയിൽ നിന്നും കുട്ടിക്കാനം പോവുകയായിരുന്ന എരുമേലി സ്വദേശികളായ സന്ദീപ് സെബാസ്ത്യൻ, രതീഷ്, നിധിൻ, ജോമോൻ ചാലക്കുഴി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. യാത്ര ക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

 

 

LEAVE A REPLY