വെെദ്യുതി ഉൽപാദിപ്പിക്കുന്ന  സ്കൂൾ : ദിവസവും 25 യൂണിറ്റ് വെെദ്യുതി എലിവാലി ക്കരയിൽ സ്വന്തം 

മുക്കൂട്ടുതറ : കറൻറ്റ് ബില്ലുമായി ഇങ്ങോട്ടു വരേണ്ടാ…വേണമെങ്കിൽ അങ്ങോട്ടു കറ ൻറ്റ് തരാം. കെ.എസ്ഇ.ബി.ക്കാരെ കണ്ടാൽ ഒരു പക്ഷെ എലിവാലിക്കര സെൻറ്റ് മേരീസ് കോൺവെൻറ്റ് സ്കൂളിലെ കുട്ടികൾ ഇങ്ങനെ പറഞ്ഞെന്നിരിക്കും. അതിൽ അതിശയി ക്കേണ്ടതില്ല. കാരണം സ്കൂളിൻറ്റെ മുകളിലെ സോളാർ പാനലുകളിലുണ്ട്. 20 പാനൽ ബോർഡുകളാണുളളത്. ഒപ്പം തിളപ്പിച്ചാറിയ ചൂടുവെളളവും റെഡി. വെളളം തിളപ്പി ക്കാൻ സോളാർ ഹീറ്ററുണ്ട്.രാവിലെ മുതൽ വെെകിട്ട് വരെ ശക്തമായി സൂര്യ പ്രകാശം ലഭിക്കൂന്ന സ്ഥലത്താണ് സ്കൂൾ. ഇത് വെയിൽചൂടിൻറ്റെ പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സ്കൂൾ അധികൃതർ ചിന്തിച്ചപ്പോഴാണ് സ്വാശ്രയ ഊർജത്തി ലേക്കും അതിലൂടെ പ്രകൃതി സൗഹൃദത്തിലേക്കും സോളാർ പാനലുകളായി വഴി തുറന്ന ത്. പിന്നെ താമസമുണ്ടായില്ല. അഞ്ച് കിലോ വാട്ട് വെെദ്യുതി ഉൽപാദിപ്പിക്കാവുന്ന പാനൽ ബോർഡുകൾ എരുമേലിയിലെ ജോ എക്സെെഡ് സ്ഥാപനം വഴി സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും സിസി ക്യാമറകളുടെ പ്രവർത്തനവും വെളിച്ചവും ഫാനും ചൂടുവെള്ളവും കഴിഞ്ഞ് ഇപ്പോൾ വെെദ്യുതി മിച്ചമാണ്. കറൻറ്റ് ബില്ലും പവർ കട്ടും വോൾട്ടേജ് വ്യതിയാനവുമൊന്നും ഓർത്ത് ഇനി ടെൻഷനും വേണ്ട. സ്കൂൾ മാനേജർ സിസ്റ്റർ റോസ് മേരിയും പ്രിൻസിപ്പൽ സിസ്റ്റർ സെൽവിയും 650 ഓളം വിദ്യാർത്ഥികളും ഹാപ്പി.