കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ച സംഭവത്തിൽ രണ്ടു പേരെ മുണ്ടക്കയം പോലീ സ് അറസ്റ്റ് ചെയ്തു.വെബ്ളി തണ്ടാശ്ശേരി വീട്ടിൽ ബിനു സഹോദരൻ മനു എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.കെ.എസ് ഇ ബി കൂട്ടിക്കൽ ഓഫീസിൽ അധിക്രമിച്ച് കയറി സബ്ബ് എൻഞ്ചിനിയറെയും, ലൈൻമാനെയും മർദ്ദിച്ചതിനും, കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ സെക്ഷൻ ഓഫീസ് സബ് എൻജിനീയർ മാർട്ടിൻ ജോസ്, കരാ ർജോലി പ്രതിനിധി സതീഷ് കുമാർ എന്നിവരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ചു പോലീസ് പറയുന്ന തിങ്ങനെയാണ്. ശനിയാഴ്ച വൈകിട്ട് 5.30 ന് ഏന്തയാർ എൺപത്തിയെട്ടു ഭാഗത്ത് ജീപ്പ് റോഡരുകിൽ പാർക്കു ചെയ്തു ലൈൻ തകരാർ കെ.എസ്.ഇ.ബി. ജീവനക്കാർ പരിഹരിക്കുമ്പോൾ ഇപ്പോൾ പിടിയിലായ മനു മറ്റൊരു ജീപ്പിൽ വരുകയും സൈഡ് കൊടുക്കുന്നതിനിടയിൽ ഇയാളുടെ വാഹനം സമീപത്തെ കാനയിലേയ്ക്ക് ചെരിയുക യും ചെയ്തു.

ഇതേ തുടർന്ന് മനുവും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് വൈദു ത വകുപ്പു ജീവനക്കാരെ അസഭ്യം പറഞ്ഞത്രെ.. പ്രതികരിക്കാതെ ജീവനക്കാർ കൂട്ടി ക്കലെ ഓഫീസിലേക്ക് പോയി. വൈകിട്ട് 7.30 ന് രണ്ടംഗ സംഘം വൈദ്യുത ആഫീസി ലെത്തി അകത്തു കയറി അസഭ്യം പറയുകയും കംപ്യൂട്ടറടക്കം ആഫീസ് ഉപകരണ ങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. . ഇത് തടയാനെത്തിയ സബ് എൻജിനീയർ അടക്കമുള്ള ജീവനക്കാരെ ഇവർ ക്രൂരമായി മർദ്ദിച്ചു.

സംഘത്തി ലെ ഒരാളുടെ ഡ്രൈവിങ് ലൈസൻസ് സംഭവസ്ഥലത്തു നഷ്ടപെട്ടത് പോലീ സിനു ലഭിച്ചതി നെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.സംഭവത്തിൽ കെ.എസ്.ഇ.ബി. വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധിച്ചു. സാമൂഹ്യ വിരുദ്ധരുടെ നടപടിക്കെതിരെ ഇന്ന് (തിങ്കൾ) മൂന്നിന് കൂട്ടിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.