മുണ്ടക്കയം:മുണ്ടക്കയം ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ വിശ്ചേദിച്ച വൈദ്യുത ബന്ധം മൂന്നു ദിവസമായി പുനസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.തയ്യാറായില്ലന്നു കട യുടമ.സുനിത ഹോം അപ്ലയന്‍സ് ഉടമ അനിലാണ് ആരോപണവുമായി രംഗത്തെ ത്തിയത്.
ഇക്കഴിഞ്ഞ 30ന് വൈകിട്ട 3.30ഓടെ തന്റെ സ്ഥാപനത്തിലെത്തിയ കെ.എസ്.ഇ. ബി. ജീവനക്കാരന്‍ തന്റെ എട്ടോളം ഷട്ടറുകളടങ്ങിയ മുറികളുടെ വൈദ്യുത ബില്‍ അടക്കാത്തതിന്റെ പേരില്‍ വൈദ്യുത ബന്ധം വിശ്ചേദിച്ചന്നന്നും അനിൽ പത്രസമ്മേ ളനത്തിൽ ആരോപിച്ചു.3.30ന് താന്‍ ആഫീസിലെത്തി പണം അടക്കുകയും വിവരം അധികാരികളെ അറിയിക്കുകയും ചെയ്തു.എന്നാല്‍ ബന്ധം പുനസ്ഥാപിക്കാന്‍ ത യ്യാറായില്ല.രണ്ടാം ദിവസം വീണ്ടും കെ.എസ്.ഇ.ബി.ആ ഫീസിലെത്തി പരാതി പറ യുകയും പരാതി പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തങ്കിലും പ്രയോജനമു ണ്ടായില്ല.ലൈന്‍മാന്റേതെന്നു പറഞ്ഞു ഇവിടെനിന്നും നല്‍കിയ മൊബൈല്‍ ഫോ ണില്‍ വിളിച്ചെങ്കിലും ഹിന്ദിയിലായിരുന്നു പ്രതികരണം.
ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി വൈദ്യു തി ഇല്ലാത്തതിനാല്‍ അടച്ചിടേണ്ടിവന്നു.അധികാരികളുടെ അനാസ്ഥക്കെതിരെ കോട തിയിലും മേലധികാരികള്‍ക്കും പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുമെന്നും അനില്‍ പറഞ്ഞു.
ഇതിന് പിന്നാലെ അനിൽ പാറത്തോട് തന്റെ മണ്ഡലത്തിലെ കെ.എസ്.ഇ.ബി പ്ര ശ്നങ്ങളെ കുറിച്ച് പി.സി.ജോർജ് എം.എൽ.എ വിളിച്ച യോഗത്തിലും പരാതിയു മായി അനിൽ എത്തിയതോടെ ഇത് കണ്ട വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ നടപടി ഭയന്ന് വൈദ്യുതി പുനസ്ഥാപിച്ചു..