മണിപ്പൂരിൽ നടക്കുന്നത് കേന്ദ്രസർക്കാർ സ്പോൺസേർഡ് കലാപം ആണെന്നും അ വിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം താറുമാറായി കിടക്കുകയാണെന്നും സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. കെ.എസ്.സി (എം ) പൂഞ്ഞാർ നിയോജക മണ്ഡലം നേ തൃയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രു ന്നു അദ്ദേഹം. കേരളത്തിൽ വിദ്യാർത്ഥികൾ സുരക്ഷിതരായി പഠനം നേടുമ്പോൾ മ ണിപ്പൂർ പോലെയുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനോ, വിദ്യാ ഭ്യാസം നേടുവാനോ, സ്വൈര്യമായി ജീവിക്കുവാനോ പോലും കലാപം മൂലമുള്ള രാ ഷ്ട്രീയ അവസ്ഥ കാരണം സാധിക്കുന്നില്ല. ജാതി മത ഭേദമന്യേ എല്ലാവർക്കും സ്വൈ ര്യമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കേണ്ട കേന്ദ്രസർക്കാർ അവരെ തെരുവീഥി കളിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്, ഇത് മികച്ച ഭരണാധികാരികൾക്ക് ചേരു ന്ന യോഗ്യതയല്ലായെന്നും, ജനാധിപത്യം സംരക്ഷിക്കേണ്ടവർ അത് കശാപ്പ് ചെയ്യുക യാണെന്നും അദ്ദേഹം ആരോപിച്ചു.
കെ.എസ്.സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളി യിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനി രപ്പേൽ, കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗ സ്തി, കേരളാ കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ സാജൻ കു ന്നത്ത്, പാറത്തോട് മണ്ഡലം പ്രസിഡന്റ്‌ കെ.ജെ തോമസ് കട്ടയ്ക്കൽ, സംസ്കാരിക വേദി ജില്ലാ പ്രസിഡന്റ്‌ ബാബു.ടി.ജോൺ, കെ.എസ്.സി (എം) മുൻ സംസ്ഥാന പ്രസി ഡന്റ്‌ ടോബി തൈപ്പറമ്പിൽ, ഓഫീസ് ചാർജ് സെക്രട്ടറി അലക്സാണ്ടർ കുതിരവേ ലിൽ, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ക്രിസ്റ്റോം കല്ലറക്കയ്ൽ,കെ.എസ്. സി (എം) സെന്റ് ഡൊമിനിക്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ ആകാശ് ഇടത്തിപ്പറമ്പിൽ,അഞ്ജു മരിയ , ഡോൺ, മാത്യൂസ് , അമൽ ഡോമിനിക് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ…
ലിബിൻ ബിജോയ്‌ (പ്രസിഡന്റ്‌), ആൻ മരിയ ജോണി (ഓഫീസ് ചാർജ്), റോഷൻ റോയ്‌, നോയ തോമസ്,ഡയസ് ജേക്കബ്, മെൽബിൻ,ടോം കളരിക്കൽ (സെക്രട്ടറിമാർ ). എന്നിവരെ തിരഞ്ഞെടുത്തു.