മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് തിരക്കിലാണ്,പഞ്ചായത്ത് ഭരണത്തോടൊപ്പം ഗാനമേള ട്രൂപ്പിലും സജീവം.

മുണ്ടക്കയം :പഞ്ചായത്തിന്റെ ഭരണ നിര്‍വ്വഹണത്തോടൊപ്പം ഗായകനെന്ന ബഹുമതി യും നേടി  വ്യത്യസ്തനാവുകയാണ് മുണ്ടക്കയം പഞ്ചായത്ത് പ്രസ,ിഡന്റ് കെ.എസ്. രാജു(52)് പ്രസിഡന്റ് പദവിയോടൊപ്പം തന്നെ മുണ്ടക്കയം കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന മാസ്റ്റര്‍ പീസ് മ്യൂസിക്കല്‍ എന്റര്‍റ്റെയ്‌മെന്റ് എന്ന ഗാനമേള സംഘത്തിന്റെ അമരക്കാരന്‍ ഒരാള്‍ കൂടിയാണ് കെ.എസ് രാജു.

കേരളവിദ്യാര്‍ത്ഥിയൂനിയനിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ രാജുഇത് മൂന്നാം തവണയാണ് പഞ്ചായത്ത്അംഗമാവുന്നത്. ഇതില്‍ ആദ്യ തവണ വൈസ് പ്രസിഡന്റായും ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനം ചെയ്യുന്നു. ഡി.സി.സി.അംഗംകൂടിയായ രാജുവിനെ പഞ്ചായത്ത് പ്രസ,ിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതോടെ ഐക്യകണ്‌ഢേനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരു ന്നു..

മുണ്ടക്കയം,ചെളിക്കുഴി കുഴിതൊട്ടിയില്‍, കെ.സി.എസ്.പെരുമാള്‍-തങ്കമ്മ ദമ്പതികളുടെ ആറുമക്കളില്‍ മൂന്നമനായ രാജു സ്‌കൂള്‍ വിദ്യാഭ്യസ കാലത്ത് കുഞ്ഞുഞ്ഞ് ഭാഗവതരുടെ ശിക്ഷണത്തിലാണ്.ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ പഞ്ചായത്തിന്റെ ദൈന്യ ദിന കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ബാക്കി സമയങ്ങളില്‍ ട്രൂപ്പുമായി സഹകരിക്കുക യും ചെയ്യുന്നു.ഒരു രൂപപോലും  പ്രതിഫലം മോഹിച്ചല്ല മറിച്ച് പാട്ടുകളോടുള്ള ഇഷ്ട കൂടുതല്‍ കാരണമാണ് ട്രൂപ്പ് മായ.ി സഹകിരക്കുന്നതെന്ന് കെ.എസ് രാജു പറഞ്ഞു. ഗ്രാമസഭമുതല്‍ പഞ്ചായത്തിന്റെയും മറ്റു സ്വകാര്യ പരിപാടികളിലുമൊക്കെ പങ്കെടു ക്കുമ്പോള്‍ ആളുകള്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒന്നുപാടാന്‍ പ്രസിഡന്റ് ഒരു മടിയും കാട്ടാ റില്ല.മൂന്നു തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ അതില്‍ രണ്ടിലും ജനറല്‍ മണ്ഡലത്തിലായിരുന്നു മല്‍സരം.ശാന്തശീലനായ രാജു പൊതുപ്രവര്‍ത്തന തിരക്കിനിടയില്‍ വിവാഹിതനാവാന്‍ കഴിഞ്ഞിട്ടില്ല.