സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകളുമായി മലയാളിയുടെ ഹോളി വിഷുവിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം. വിഷുക്കണിയൊരുക്കു ന്നതിനായി ഏറ്റവും പ്രധാനം കൃഷ്ണ രൂപം തന്നെ. ഇതിനായി തലയോലപ്പറമ്പിൽ നിന്നും ചെറുതും വലുതും ഇടത്തരവുമായി നൂറുകണക്കിന് രൂപങ്ങളാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത് കാഞ്ഞിരപ്പള്ളിയിൽ കച്ചവടത്തിനായി എത്തിച്ചിരിക്കുന്നത്.
ഏറ്റവും ചെറുതിന് 130 രൂപ മുതൽ തുടങ്ങും വില. വലുപ്പം കൂടുന്നതനുസരിച്ച് വിലയും വർദ്ധിക്കും.160, 250, 850 എന്നിങ്ങനെ പോകും വില. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന കച്ചവടം വൈകുന്നേരത്തെ വേനൽ മഴക്ക് മുമ്പേ തീർക്കും. ഇതിനിടയിൽ പത്ത് ഇരുപത് പീസുകൾ ദിവസേന വിൽപ്പന നടത്തുമെന്ന് രാകേഷ് പറയുന്നു.
കാഞ്ഞിരപ്പള്ളി പൊടിമറ്റത്താണ് വിഷു പ്രമാണിച്ച് റോഡരികിൽ ശ്രീകൃഷ്ണ രൂപത്തിന്റെ കച്ചവടം പൊടി പൊടിക്കുന്നത്. വിഷുവിന് തലേന്ന് വരെ വിൽപ്പന തുടരുവാനാണ് ഇവരുടെ തീരുമാനം.

LEAVE A REPLY